Wednesday 20 November 2013

കടൽതീരം

കടൽ തീരത്തിലൂടെ അൽപ നേരം നടന്നു .. തണുത്ത കാറ്റ് മുഖത്ത് അടിക്കുമ്പോൾ വല്ലാതോരനുഭൂതി തോന്നി ..പൂര്ണ ചന്ദ്രനെ കണ്ടു ,സന്തോഷമായി ഇരിക്കുന്ന പലകുടുംബാംഗങ്ങളുടെ  മുഖത്ത് കാണുന്ന അതെ പ്രകാശത്തിൽ തിങ്കളും ജ്വലിച് നില്ക്കുന്നു ..ഞാൻ നടത്തം തുടര്ന്നു 
.                                   തിരകളുടെ ശബ്ദം, ആവേശം എന്നിവ എന്നിൽ ഉത്സാഹം ഉണ്ടാകി .അവിടെ ഞാൻ ഒരമ്മയെയും കുഞ്ഞിനേയും കണ്ടു നഷ്ടപ്പെട്ട ബാല്യവും അമ്മയുടെ സ്നേഹവും ഞാൻ തിരിച്ചറിഞ്ഞു  ആ കുഞ്ഞിന്റെ മുഖം മറ്റൊരു  തിരിച്ചറിവായിരുന്നു പക്വത എന്നാൽ നിഷ്കളങ്കതയെ നഷ്ടപ്പെടുത്തൽ മാത്രമാണെന്ന തിരിച്ചറിവ് 

പിന്നെ എന്റെ കാഴ്ച ഉടക്കിയത് ഒരു കമിതാക്കളിൽ അവിടെ എനിക്ക് നഷ്ടപ്പെട്ട പ്രണയത്തിന്റെ മധുര സ്മരണകൾ വേട്ടയാടി തുടങ്ങി , ഒരു നിമിഷം തീരത്തെയും തിരയെയും  കമിതാക്കളായി ഞാൻ സങ്കല്പ്പിച്ചു അവരുടെ വാക്കുകൾക്ക് കാതോർത്തു 
തീരം തിരയോട് ചോദിച്ചു "എന്ത് മാത്രം നീ എന്നെ ഇഷ്ടപ്പെടുന്നു ?  തീരം " ഓരോ തവണ നീ എന്നെ ആട്ടിയകറ്റുമ്പോഴും ശക്തിയായി നിന്നിലേക്ക്‌ ഞാനണയുന്നില്ലേ ....... തിര തീരത്തോട് ചോദിച്ചു നീയെന്നെ എന്ത് മാത്രം ഇഷ്ടപ്പെടുന്നെന്നു .. തീരം മൊഴിഞ്ഞു ഓരോ തവണ നീ എന്നിൽ നിന്നകലുംബോഴും നിന്റെ തിരിച്ചു വരവിനാണ് എന്റെ ജന്മം ബാക്കി കിടക്കുന്നതെന്ന് തൊന്നും. ഇത് പോലെയാണ് മനുഷ്യർ മറ്റുള്ളവരുടെ ഇഷ്ടത്തിന്റെ അളവ് കോൽ മനസ്സിലാക്കാൻ ശ്രമിക്കാതെ  ആർക്കോ വേണ്ടി നടന്നു മറയുന്നു . അവസാനം വഞ്ചിച്ചു പോയവളോട് ഉള്ള അമര്ഷത്തിൽ ചെന്നെത്തിയപ്പോൾ ഞാനെന്റെ നോട്ടം പിൻവലിച്ചു

ഓരോ കടൽത്തീര യാത്രകളും പലര്ക്കും ഓരോര്മാപ്പെടുത്തൽ ആണ് ..പ്രതീക്ഷകളുടെ നഷ്ടങ്ങളുടെ ......