Thursday, 2 August 2018

പെണ്ണുകാണൽ -2

ശബ്ദം വേറൊന്നുമല്ല ഫേസ്ബുക്ക് മെസ്സഞ്ചറിൽ മെസ്സേജ് വന്നതാണ് . വേറാരുമല്ല നമ്മുടെ കക്ഷി തന്നെ . സലാം പറഞ്ഞു . പിന്നെ ചറപറാ ഇംഗ്ളീഷൊക്കെ അതിന്റെ ഗ്രാമർ ഒക്കെ വായിച്ചു ചിരി വന്നു പക്ഷെ ഗൗരവം വിട്ടില്ല . ആള് പറഞ്ഞു തുടങ്ങി (അത് മലയാളത്തിലോട്ട് തർജമ ചെയ്യുന്നു ) എനിക്ക് ഒരു തീരുമാനം എടുക്കാൻ പെട്ടെന്ന് പറ്റീല്ല എനിക്ക് വേറെ പ്രശ്നമൊന്നുമുണ്ടായിട്ടല്ല പഠിക്കണം എന്നാഗ്രഹമുണ്ട് പിന്നെ height weight  ഒക്കെ നോക്കാം നിങ്ങൾ പറ്റുമെങ്കിൽ വന്നു കണ്ടോളു എന്റെ ഉപ്പയോട് വീണ്ടും സംസാരിച്ചോളൂ എന്നൊക്കെ . weight  എന്ന് ഡിമാൻഡ് കേട്ടപ്പോ എനിക്ക് ഏകദേശം സംഭവം കത്തി , ഞാൻ പറഞ്ഞു  അത് ഒരു അടഞ്ഞ അധ്യയമല്ലേ വീണ്ടും ആലോചനയുമായി അങ്ങോട്ട് വരിക എന്നുള്ളത് കുറച്ചിലാണ് ആയതിനാൽ ഈ മെസ്സേജ് നീ എനിക്കല്ല എന്റെ അനിയന് അയച്ചൂന്നു ഞാൻ പറഞ്ഞോളാ ആവഴിക്ക് അത് മുന്നോട്ട് പോകുന്നതാകും നല്ലത് (പണ്ടേ വല്യ പ്ലാനിങ് ആണ് )

പിറ്റേന്ന് രാവിലെ ഓൾടെ ഉപ്പ എന്റെ ഉപ്പാനെ വിളിച്ചു എല്ലാം  തർതീബാക്കി . അങ്ങനെ സംഭവ ബഹുലമായ പെണ്ണ് കാണലിന്റെ  ആദ്യ കടമ്പ കടന്നു ഇനി സൗദീന്നു നാട്ടിൽ പോണ്ടേ ടിക്കറ്റ് ബുക്ക് ആക്കി ഫ്രണ്ട്സിനോട് പറഞ്ഞു ഒരു പെണ്ണ് കാണലുണ്ട് കുളമായാൽ നേരെ Goa :) അവരും ഒക്കെ . അതിനിടയിൽ മെസ്സേജുകൾ തകൃതിയായി നടക്കുന്നുണ്ട് . ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്തിനാ ഫേസ്ബുക് കണ്ടുപിടിച്ചെന്ന് ഇപ്പോഴാ മനസ്സിലായെ ഇതിനൊക്കെ തന്നെ ആണെന്ന് . ഉമ്മാന്റെ വക ഭയങ്കര സ്ട്രാറ്റജി നീ മുട്ടായി വാങ്ങി കൊണ്ടുപോയ്ക്കോ എന്നിട്ട് കാറിൽ വെച്ചേക്ക് ഇഷ്ടപ്പെടുവാണേൽ കൊടുത്തേക്ക് കണ്ടോ കണ്ടോ പെൺബുദ്ധി

അങ്ങനെ നെടുമ്പാശ്ശേരി  എയർപോർട്ടിൽ സൗദി എയർലൈൻസ് ന്റെ ഭീമാകാരനായ 777-300  ER നിലം തൊട്ടു ശ്വാസം നേരെ വീണു . ഇറങ്ങിയ ഉടനെ ഒരു വെൽക്കം കാൾ (അനിയന്റെ കയ്യിൽ നിന്ന് നമ്പർ തപ്പി പിടിച്ച വിളിച്ചതാണെന്നു പടച്ചോനെ ഒന്നാംതരം മോട്ടോർ (ഓവർ സ്മാർട്ട് ആയ ആളുകളെ കളിയാക്കി കോഴിക്കോട് പറയുന്ന പേരാണ് )ആണോ എന്ന് എനിക്ക് ഡൌട്ട് അടിച്ചു  തടീം കൊണ്ട് ഓടി വന്ന വഴി പോയാലോ എന്നൊക്കെ ചിന്തിച്ചു പിന്നെ വിചാരിച്ചു വന്നതല്ലേ ബിസ്‌ക്ക
റ്റും ചായയും കഴിച്ച പോകാം എന്ന് ഫ്ലൈറ്റ് ടിക്കറ്റ് മുതലാകട്ടെ എന്ന്

അപ്പോഴേക്കും മ്മളെ അനിയന് കാര്യങ്ങളുടെ ഗതി ഏകദേശം പിടി കിട്ടീനു  മൂപ്പർ ഉറപ്പിച്ചു ഇത് കല്യാണത്തിലെ അവസാനിക്കൂന്നു അമ്മാതിരി മെസ്സേജിങ് എന്നൊക്കെ . അങ്ങനെ പെണ്ണ് കാണലിന്റെ തലേ ദിവസം ഓൾടെ  ഒരു ചോദ്യം അല്ല ഇനി ഇങ്ങക്ക് എന്നെ ഇഷ്ടപ്പെടാതിരിക്കൊന്നു .. ഡിം തടിയുടെ പേരിൽ നഷ്ടമായ ആത്മവിശ്വാസം പതിന്മടങ്ങു ശക്തിയോടെ തിരിച്ചെടുത്തു ഞാൻ അതി ഗംഭീര ശബ്ദത്തിൽ ഇങ്ങനെ മൊഴിഞ്ഞു നോക്കട്ടെ height , weight  എല്ലാം നോക്കണ്ടേ . ജീവിതത്തിൽ അങ്ങനെ കുലുങ്ങി ചിരിച്ച സംഭവം അതിനു മുമ്പുണ്ടായിട്ടില്ല

അങ്ങനെ പോകാനുള്ള ഡ്രസ്സ് എടുത്തു നോക്കിയപ്പോഴാണ് അത് സ്റ്റിച്ചിങ് ശരിയല്ല എന്ന് മനസ്സിലായത് അങ്ങനെ അത് ടൈലറുടെ അടുത്ത കൊടുത്തു ശരിയാക്കി പെണ്ണ് കാണലിനിറങ്ങി ഏകദേശം 40km ദൂരമുണ്ട് വീട്ടിൽ നിന്ന് യാത്ര തുടങ്ങി കുറച്ച കഴിഞ്ഞപ്പോ പള്ളീൽ ബാങ്ക് കൊടുത്തു ഞാൻ പറഞ്ഞു നിസ്കരിച്ചിട്ട് പോവാന്നു എന്റെ ആ ശുഷ്‌കാന്തി കണ്ട അനിയൻ ശരിക്കും ഞെട്ടീന്നു തോന്നണു ആ പള്ളേടെ അടുത്ത നിന്ന് ഏകദേശം 10 മിനിറ്റ് മതി സ്ഥലമെത്താൻ പടച്ചോനോട് ശരിക്കുമോന്നു പ്രാർത്ഥിച്ചു വണ്ടീൽ കേറി ഏകദേശം ഗേറ്റ് എത്തിയപ്പോൾ ഇത് വരെ ഇല്ലാത്ത ഒരു നെഞ്ചിടിപ്പ് .. അതങ്ങനെ കൂടി കൂടി വന്നു