Friday 25 October 2013

എന്റെ ആദ്യ പ്രണയ ലേഖനം



പ്രിയേ

ആകാശ തോപ്പിൻ അനന്ത വിഹായസ്സിൽ മുങ്ങി നിവരുന്ന ഇളം തിങ്കൾ പോലെ അന്നും ഇന്നും നിന്റെ മുഖം എന്റെ മനസ്സിലുണ്ട്. ഉദയത്തെ ഞാനേറെ സ്നേഹിക്കുന്നു അത് പ്രതീക്ഷയുടെ നാമ്പുകളാണ്  . ഒരു കുളിര് തെന്നൽ വീശിയാൽ , ഒരു ചാറ്റൽ മഴ പെയ്യുമ്പോൾ ഞാനറിയുന്നു ആ മഴക്കും തെന്നലിനും നിൻറെ ഗന്ധമെന്ന്

                                              പറങ്കി മാവിലെ കശുവണ്ടി  പങ്കിട്ടു തിന്നുമ്പോഴും , ഒരു പൊള്ളുന്ന അനുഭവമായി നീ എന്നെ ചുംബിച്ചപ്പോഴും ഞാനറിഞ്ഞില്ല , കാലങ്ങൾ  കഴിയുമ്പോൾ അത് കിട്ടാതെ വരുമ്പോൾ അത് പൊള്ളലായിരുന്നില്ലെന്നും മറിച് ഞാനിന്നേറെ  സ്നേഹിക്കുന്ന സുഗന്ധിയായ മധുരമേറുന്ന പനിനീർ പൂവാണെന്നും

                                                                                                           അവസാനം രണ്ടു കണ്ണ് നീർത്തുള്ളിയെ  ബലി നല്കി നീ ഇറങ്ങിപ്പോയപ്പോഴും അത് കാണാനും നിന്നെ തടയാനും സ്വന്തമാക്കാനും ഞാൻ അശക്തനായിരുന്നു . ഇന്നലെ കളെ തിരികെ വിളിക്കാനും ഞാൻ ആശക്തനായിപ്പോയി അല്ലേൽ ആ ചുടു കണ്ണീരിൽ മുത്തമിട്ട് ഒരായിരം ആവർത്തി ഞാൻ തിരിച്ചു വിളിച്ചേനെ .പെയ്തൊഴിയാത്ത മഴ പോലെ എന്റെ കണ്ണുനീരിനു ഇന്നും ഒരറുതി വന്നിട്ടില്ല


                                                  എവിടെ ആയാലും ഭൂമിടെ യു ഏത്കോണിലായാലും
നിന്റെ വിളി കേള്ക്കാനും ചുടു ചുംബനങ്ങൾ എറ്റു വാങ്ങാനും വേണ്ടി ഈ കാത്തിരിപ്പ്, അതെന്റെ മരണം വരെ ആയാലും ഞാൻ തയ്യാറാണ്
                                                                                                         
                                                                                                          എന്നെന്നും നിന്റെ മാത്രം
                                 
                                                                                                           അപരിചിതൻ