Sunday, 29 September 2013

വാർദ്ധക്യ ചിന്തകൾ

അയാൾ  ഞെട്ടി ഉണർന്നു ചുറ്റുപാടും എന്തൊക്കെയോ മാറ്റങ്ങൾ തന്റെ ആരോഗ്യ ദൃടമായ കൈകാലുകൾക്ക്‌ ബലക്ഷയം വന്ന പോലെ തൊലിപ്പുറമെല്ലാം ചുക്കി ച്ചുളിഞ്ഞിരിക്കുന്നു "സഖീ " അയാള് നീട്ടി വിളിച്ചു .അവൾ വന്നു ഇന്നലെ വരെ സൌന്ധര്യധാമമായ ഇവള്ക്കിതെന്തു പറ്റി അവളുടെ പവിപവിഴാധാരങ്ങളിൽ  പോലും പ്രായം ചെന്നിരിക്കുന്നു
                                                    അയാൾ  എഴുന്നേല്ക്കാൻ നോക്കി , അയാസപ്പെട്ടെഴുന്നെറ്റു വടിയും കുത്തിപ്പിടിച് തന്റെ പൂന്തോട്ടത്തിലേക്ക് നടന്നു .അവിടെ അതാ ഒരപരിചിതനും ഭാര്യയും കുട്ടികളും .അയാൾ സൂക്ഷിച് നോക്കി അല്ലാ ഇത് തന്റെ മകൻ തന്നെ അല്ലെ അതെ അവൻ തന്നെ പത്തു വയസ്സുകാരനിൽ നിന്ന് 35 വയസ്സുകരനിലെക്കുള്ള മാറ്റം അയാൾക്ക് ഉൾകൊള്ളാനായില്ല .അവർ അടക്കം പറയുന്നത് അയാള് ശ്രദ്ധിച്ചു .വൃധസധനതിലെക്ക് തങ്ങളെ അയക്കുന്നതിനെ പറ്റിയാണ് അവർ പറയുന്നത് .എന്തോ ഒരു ഭീകര സത്വം പോലെ തന്റെ മകൻ തന്നിലേക്ക്  വരുന്നതായയല്ക്ക് തോന്നി പെട്ടെന്ന് വളരെ ഉച്ചത്തിൽ ഒരു നിലവിളി കേട്ടു
                                                     "അല്ലാ ഓഫീസിൽ പോണില്ലേ" അവൾ തന്നെ കുലുക്കി വിളിക്കുകയാണ്‌ ."എത്ര നേരായി വിളിക്കുന്നു പകൽ സ്വപ്നവും കണ്ടു കിടക്കുകയാനല്ലേ " അയാൾ എഴുന്നെറ്റു ജീവിതത്തിലേക്ക് പുതിയോരുണര്ച്ചയിലെക്ക് . ചുറ്റുപാടും നോക്കി എല്ലാം പഴയ പോലുണ്ട് തന്റെ മകൻ അതാ കളിച്ചുകൊണ്ടിരിക്കുന്നു . മേശപ്പുറത്തിരുന്ന ഒരു മഗ്ഗ് വെള്ളം മുഴുവനും കുടിച്ചിട്ടും അയാളുടെ ദാഹം മാറിയില്ല . വര്ധക്യത്തിലെ ഒറ്റപ്പെടൽ എത്ര ഭയനകമനെന്നു തിരിച്ചരിഞ്ഞ്ഹു അയാൾ .വേഷം മാറി ആരോടും ഒന്നും മിണ്ടാതെ അയാൾ  യാത്രയായി മാസങ്ങൾക്കു മുൻബ് വൃദ്ധ സദനതിലാക്കിയ തന്റെ അച്ഛനമ്മമാരെ തിരിച്ചു കൊണ്ട് വരുവാൻ

43 comments:

  1. നല്ല ഭാവന. ഭാഷ കുറച്ചു കൂടി ശ്രദ്ധിക്കൂ... ഭാവുകങ്ങള്...

    ReplyDelete
    Replies
    1. നന്ദി ഭ്രാന്താ

      Delete
  2. ഞാൻ വെറും ഒരു വായനക്കാരൻ മാത്രമാണ്.
    ഈ എനിക്കിഷ്ടപെട്ടു .
    നല്ല ഉണ്ടാക്കുന്നു.... ഇനിയും നന്നായി എഴുതാൻ കഴിയട്ടെ
    ബ്ലോഗ്‌ കൂട്ടുകാരുടെ മത്സരത്തിനു ഇത് അയച്ചു നോക്കൂ

    ReplyDelete
  3. ഞാൻ വെറും ഒരു വായനക്കാരൻ മാത്രമാണ്.
    ഈ എനിക്കിഷ്ടപെട്ടു .
    നല്ല ഉണ്ടാക്കുന്നു.... ഇനിയും നന്നായി എഴുതാൻ കഴിയട്ടെ
    ബ്ലോഗ്‌ കൂട്ടുകാരുടെ മത്സരത്തിനു ഇത് അയച്ചു നോക്കൂ

    ReplyDelete
    Replies
    1. നന്ദി ഹക്കീം അയച്ചതിന് ശേഷമാണ് ബ്ലോഗ്ഗിൽ പൊസ്റ്റിയത് :)

      Delete
  4. പെരുകുന്ന വൃദ്ധസദനങ്ങള്‍... .നെടുവീര്‍പ്പുകള്‍ ലയിച്ചു ചേരുന്ന ഇടനാഴികള്‍... വായിച്ചു..കൊള്ളാം..

    ReplyDelete
    Replies
    1. നന്ദി സതീഷ്‌ . വീണ്ടും വരുമെന്ന പ്രതീക്ഷയോടെ

      Delete
  5. ചുരുങ്ങിയ വാക്കുകളില്‍ മനോഹരമായി അവതരിപ്പിച്ചു... ഇന്ന് നീ നാളെ ഞാന്‍ എന്ന ആ വലിയ സത്യം

    ReplyDelete
  6. എഴുത്ത് തുടരട്ടെ ... ആശംസകൾ
    നല്ല ആശയം ... പിന്നെ അക്ഷര തെറ്റുകൾ ശ്രദ്ധിക്കുമല്ലോ ...
    വീണ്ടും വരാം ,
    സസ്നേഹം

    ReplyDelete
    Replies
    1. നന്ദി .എഡിറ്റർ മോശമാണെന്ന് തോന്നുന്നു എന്റെ .ഇനി ശ്രദ്ദിക്കാം

      Delete
  7. ആശയം ഗംഭീരം.... പക്ഷെ ഒന്നു കൂടി മൂര്‍ച്ചപെടുത്തിയ ഭാഷയായിരുന്നെങ്കില്‍........

    ReplyDelete
    Replies
    1. ഭാഷ രാകി മിനുക്കി എടുക്കേണ്ടതുണ്ട് .തിരിച്ചറിയുന്നു

      Delete
  8. ഒറ്റപെടുന്ന അച്ഛനമ്മമാരുടെ വേദനകള്‍ ഇതുപോലെ എല്ലാ മക്കളും തിരിച്ചറിഞ്ഞുവെങ്കില്‍.

    ReplyDelete
    Replies
    1. തിരിച്ചരിവിലാത്ത ഒരേ ഒരു മൃഗം അത് മനുഷ്യൻ മാത്രമാണ്

      Delete
  9. :) read already there in the group.nice attempt .wishes .

    ReplyDelete
    Replies
    1. thanks shyama.. actually made for short story competition only ..juzt posted in blog too

      Delete
  10. തിരിച്ചറിവാണ് മനുഷ്യന് ആദ്യം വേണ്ടത് എന്നാലേ വൃദ്ധസദനങ്ങളുടെ എണ്ണം കുറയൂ. നല്ല കഥ ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഹബീബ് ഭായ്

      Delete
  11. ചുരുങ്ങിയ വാക്കുകളില്‍ മനോഹരമായി അവതരിപ്പിച്ചു.

    ReplyDelete
    Replies
    1. താങ്ക്സ് ഇത്താത്ത . സത്യത്തിൽ ഇത് bloggers ഗ്രൂപ്പിൽ മിനിക്കഥ മത്സരത്തിനു വേണ്ടി എഴുതിയതാണ് . bloggil പ്രസിദ്ധീകരിച്ചു എന്നെ ഉള്ളൂ

      Delete
  12. തിരിച്ചറിവുകള്‍ . നല്ല ആശയം. അക്ഷരത്തെറ്റുകളില്‍നിന്നും രക്ഷപെടുക.

    ReplyDelete
    Replies
    1. അക്ഷര തെറ്റുകളിൽ നിന്ന് രക്ഷപ്പെടാൻ ആത്മാര്തമായി ശ്രമിക്കാം .നന്ദി thumbi

      Delete
  13. പോസ്റ്റ്‌ ചെയ്യുന്നതിനു മുമ്പ് വീണ്ടും വീണ്ടും വായിക്കുക , ഓരോ തവണ വായിക്കുമ്പോഴും അത് മിനുങ്ങി കൊണ്ടേയിരിക്കും , കുറഞ്ഞ വരികള്‍ മാത്ര മുള്ള ഈ പോസ്റ്റില്‍ കുന്നോളം അക്ഷര തെറ്റുകള്‍ . അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു, ആശംസകള്‍.

    ReplyDelete
  14. ആ കുഞ്ഞു വലുതായ പോലെ ഭാവനയും വലുതാവുന്നു .. ആശംസകള്‍
    അക്ഷരത്തെറ്റുകള്‍ കുറയ്ക്കുക . ഞാന്‍ വലിയോരക്ഷര പിശാചാണ് , എനിക്ക് തന്നെ തോന്നുന്നുണ്ടെങ്കില്‍ കുറച്ചധികമുണ്ടെന്നു തന്നെ കൂട്ടിക്കോളൂ :)

    ReplyDelete
    Replies
    1. നന്ദി ആമി ... ഞാൻ ശ്രദ്ധിക്കാം .വീണ്ടും വരുമെന്ന പ്രതീക്ഷയോടെ ...

      Delete
  15. ഒരു നല്ല മെസ്സേജ്. വീണ്ടും പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. This comment has been removed by a blog administrator.

      Delete
    2. നന്ദി സുഹൃത്തെ .. വായനക്ക് ...അഭിപ്രായം അറിയിച്ചതിനു

      Delete
  16. basee..you are great writer... all the very best my dear friend....

    ReplyDelete
  17. ഗുഡ് ..ഇത് ഇഷ്ടായി :)

    ReplyDelete
    Replies
    1. നന്ദി അസ്രൂൂസ്

      Delete
  18. ബാസില്‍ കെ എമ്മിന്റെ ആശയം കൊള്ളാം ..!

    ReplyDelete
    Replies
    1. നന്ദി കൊച്ചുമോൾ ....

      Delete
  19. ഇഷ്ടായ് ..
    വീണ്ടും വരാം

    ReplyDelete
    Replies
    1. വീണ്ടും വരണം ....നന്ദി അഷ്‌റഫ്‌ ഭായ്

      Delete