Sunday 23 December 2012

ഇളം വെയില്‍

ഒരു പാട് കാലം സ്കൂളിലും ഒക്കെ പോയത് കൊണ്ടാവാം  ഇളം വെയില്‍ എന്നും എനിക്ക്  ഒരു ഹരമായിരുന്നു .ഞാന്‍ സ്കൂളിലെല്‍ തോണി കയറിപ്പോയി എന്നൊന്നും പറയുന്നില്ല്ലാ  പക്ഷെ ബാഗും തൂക്കി ബസ്സില്‍ ഒക്കെ കയറിപ്പോയ ഒരു  കാലം എനിക്കുമുണ്ടായിരുന്നു . ബസ്സുകാരോട്  തല്ലു കൂടി  എസ്ടി  ചാര്‍ജ് കൊടുത്തു  പോയിരുന്ന ആ കാലം ഇന്നും മധുരിതമാണ് , എല്ലാം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു , ഒരു പക്ഷെ ജീവിതത്തില്‍ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചു വരാത്തത് നമ്മുടെ കുട്ടിക്കാലം  മാത്രമായിരിക്കാം 

ഹും ... അപ്പോ പറഞ്ഞ്ഹു വന്നത് ഇളം വെയില്‍...,,,,.. നല്ല ഒരു ഔഷധമാണ് പോലും ഈ ഇളം വെയില്‍, കൈ കുന്ജ്ഹുങ്ങളെ  ഒക്കെ അമ്മമാര്‍ ഇളം വെയില്‍ കൊള്ളിക്കുന്നതൊക്കെ നമ്മള്‍ കാനാരുള്ളതല്ലേ , ഒരു പക്ഷെ നമ്മളും കാഞ്ഞിട്ടുണ്ടാകും  ചെറുപ്പത്തില്‍ ഈ ഇളം വെയിലിന്റെ സുഖം .. ഗൃഹാതുരുത്വം ആണോ എന്നറിയില്ലാ എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈ ഇളം വെയില്‍ കായാന്‍ 

പണ്ടത്തെ ആളുകള്‍ പറയുമായിരുന്നു  ഇളം വെയില്‍ കൊണ്ടാല്‍ പൊന്നിന്റെ നിറമാകുമെന്നു , സത്യമാണോ എന്തോ ?. മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക  എന്നാണല്ലോ അതിന്റെ ഒരു ഉത്തരം .. സൂര്യന്‍ സാഗരത്തിന്റെ വിഹായസ്സുകളില്‍  മറയാന്‍ തുടങ്ങുമ്പോള്‍ , അസ്തമന സൂര്യന്റെ ആഗമനം  ഇളം വെയിലിന്റെ  മാസ്മരികത  കുറക്കുമെങ്കില്‍ പോലുംപോലും  ച്യവന നിറത്തിലുള്ള സൂര്യന്‍ അത് പലര്‍ക്കും കൌതുകമാണ് 

വിട ചൊല്ലട്ടെ 

സ്വന്തം  അപരിചിതന്‍  

6 comments:

  1. ആദ്യായി ഞാനാണോ അപരിചിതനിലേക്ക് എത്തുന്നത്? :) 2 വര്‍ഷം കഴിഞ്ഞു ഇത് കാണുമ്പോള്‍ , എന്ത് തോന്നുന്നു ബാസ്യനിയാ? :) ആശംസകള്‍ ട്ടോ

    ReplyDelete
    Replies
    1. അപ്പ്രതീക്ഷിതം .. അർഷെചി

      Delete
  2. ഹ ഹ...അർഷ പറഞ്ഞത് പോലെ ഒരു ഫൈസ്ബൂക് കമന്റ്‌ വേണ്ടി വന്നു 2 വർഷം കഴിഞ്ഞു ഇവിടം വരെ എത്താൻ...! ഭാവുകങ്ങൾ..!

    ReplyDelete
    Replies
    1. സ്വാഗതം ബദർ ഹാരിസ്

      Delete
  3. ഇപ്പൊ ഇളം വെയിൽ കാണാൻ പറ്റാറില്ല..... രാത്രി 2 മണിക്ക് ഉറക്കം.... എട്ടര എട്ടേമുക്കാലിന് എഴുനേൽക്കും.... പിന്നെ എവിടെ കാണാനാ ബാസ്സിയെ ഇളംവെയില് - 2 വർഷത്തെ മുൻകാലപ്രാബല്യത്തോടെ ഒരു കമെൻറെ ..... :)

    ReplyDelete
    Replies
    1. പ്രയാസിക്ക് പറഞ്ഞതല്ല ഇളം വെയിൽ

      Delete