Sunday 29 September 2013

വാർദ്ധക്യ ചിന്തകൾ

അയാൾ  ഞെട്ടി ഉണർന്നു ചുറ്റുപാടും എന്തൊക്കെയോ മാറ്റങ്ങൾ തന്റെ ആരോഗ്യ ദൃടമായ കൈകാലുകൾക്ക്‌ ബലക്ഷയം വന്ന പോലെ തൊലിപ്പുറമെല്ലാം ചുക്കി ച്ചുളിഞ്ഞിരിക്കുന്നു "സഖീ " അയാള് നീട്ടി വിളിച്ചു .അവൾ വന്നു ഇന്നലെ വരെ സൌന്ധര്യധാമമായ ഇവള്ക്കിതെന്തു പറ്റി അവളുടെ പവിപവിഴാധാരങ്ങളിൽ  പോലും പ്രായം ചെന്നിരിക്കുന്നു
                                                    അയാൾ  എഴുന്നേല്ക്കാൻ നോക്കി , അയാസപ്പെട്ടെഴുന്നെറ്റു വടിയും കുത്തിപ്പിടിച് തന്റെ പൂന്തോട്ടത്തിലേക്ക് നടന്നു .അവിടെ അതാ ഒരപരിചിതനും ഭാര്യയും കുട്ടികളും .അയാൾ സൂക്ഷിച് നോക്കി അല്ലാ ഇത് തന്റെ മകൻ തന്നെ അല്ലെ അതെ അവൻ തന്നെ പത്തു വയസ്സുകാരനിൽ നിന്ന് 35 വയസ്സുകരനിലെക്കുള്ള മാറ്റം അയാൾക്ക് ഉൾകൊള്ളാനായില്ല .അവർ അടക്കം പറയുന്നത് അയാള് ശ്രദ്ധിച്ചു .വൃധസധനതിലെക്ക് തങ്ങളെ അയക്കുന്നതിനെ പറ്റിയാണ് അവർ പറയുന്നത് .എന്തോ ഒരു ഭീകര സത്വം പോലെ തന്റെ മകൻ തന്നിലേക്ക്  വരുന്നതായയല്ക്ക് തോന്നി പെട്ടെന്ന് വളരെ ഉച്ചത്തിൽ ഒരു നിലവിളി കേട്ടു
                                                     "അല്ലാ ഓഫീസിൽ പോണില്ലേ" അവൾ തന്നെ കുലുക്കി വിളിക്കുകയാണ്‌ ."എത്ര നേരായി വിളിക്കുന്നു പകൽ സ്വപ്നവും കണ്ടു കിടക്കുകയാനല്ലേ " അയാൾ എഴുന്നെറ്റു ജീവിതത്തിലേക്ക് പുതിയോരുണര്ച്ചയിലെക്ക് . ചുറ്റുപാടും നോക്കി എല്ലാം പഴയ പോലുണ്ട് തന്റെ മകൻ അതാ കളിച്ചുകൊണ്ടിരിക്കുന്നു . മേശപ്പുറത്തിരുന്ന ഒരു മഗ്ഗ് വെള്ളം മുഴുവനും കുടിച്ചിട്ടും അയാളുടെ ദാഹം മാറിയില്ല . വര്ധക്യത്തിലെ ഒറ്റപ്പെടൽ എത്ര ഭയനകമനെന്നു തിരിച്ചരിഞ്ഞ്ഹു അയാൾ .വേഷം മാറി ആരോടും ഒന്നും മിണ്ടാതെ അയാൾ  യാത്രയായി മാസങ്ങൾക്കു മുൻബ് വൃദ്ധ സദനതിലാക്കിയ തന്റെ അച്ഛനമ്മമാരെ തിരിച്ചു കൊണ്ട് വരുവാൻ

Thursday 12 September 2013

ചില വിദ്യാർഥി ചിന്തകൾ - ഖണ്ഡം 1

അഞ്ചാം വയസ്സ് മുതൽ ഇരുപത്തിമൂന്നാം വയസ്സുവരെ പഠിച്ചു പഠിച്ചു പഠിച്ചു വല്ല്യ ആളായ ഞാൻ (പ്ലിംഗ്) ഇവിടെ എന്റെ ജീവിതത്തിലെ രസകരമായ ചില സംഭവങ്ങളും മറക്കാൻ പറ്റാത്ത അനുഭവങ്ങളും കുത്തിക്കുരിക്കുകയാണ് .തുടങ്ങുമ്പോ ഇപ്പോഴും നല്ലത് സെന്റിമെന്റ്സ് തന്നെയാഎന്നാലേ   ഞാൻ വല്ല്യ സംഭവമായി എന്നെനിക്കു തന്നെ  തോന്നുള്ളൂ അത് കൊണ്ടാണ്
                        ചെറുപ്പത്തിലെ നല്ല അനുസരണ ശീലമുള്ള ഞ്ഹാൻ ഇങ്ങോട്ട ആരേലും വിളിച്ചാ അപ്പത്തന്നെ അങ്ങോട്ട പോകും .."അപ്പത്തന്നെ?" .. അല്ലാ കുറച്ചുനേരം കഴിഞ്ഞിട്ട് .. ഖോയ ഖോയ ഖോയ .. എന്റെ ജീവിതത്തിൽ വളരെയധികം സ്വാധീനിച്ച ടീച്ചർമാരുമായുള്ള  ചില അനുഭവങ്ങൾ പങ്കുവയ്ക്കാൻ ശ്രമിക്കുകയാണിവിടെ പല കാര്യങ്ങളും മറന്നു പോയിട്ടുണ്ട് എന്നാലും പില്കാലത്ത് ഓർമ്മ വന്ന ചില സംഭവ വികാസങ്ങളും ഉണ്ട്
                      സാധാരണ ഒരു ഗവണ്മെന്റ് സ്കൂളിലാണ്  ഞാൻ പഠിച്ചതു LP  സ്കൂൾ .ഉപ്പ എനിക്ക് ഓര്മ വെക്കുന്ന കാലം മുതലേ ഗൾഫിൽ ആണ് ഒരു പാവം പ്രയാസി . എന്റെ തന്നെ സ്കൂളിലെ ഒരു ടീച്ചർ ഞങ്ങളുടെ വീട്ടില് താമസിച്ചു പോന്നു . പിന്നെ ഉമ്മാക്കും അനിയനും പേടിക്ക്‌ ഒരാളുമായല്ലോ, ഞാൻ പിന്നെ പണ്ടേ ധീരനനുള്ള കാര്യം ഇവിടെ മറച്ചു വെക്കുന്നില്ലാ .. അങ്ങനെ വളരെ അനുസരണ ശീലമുള്ള ഞാൻ അവർ പറയുന്നതൊക്കെയും അനുസരിക്കാതെ നടന്നു . എന്റെ വീട്ടിൽ താമസിക്കുന്നതിനാൽ ടീച്ചർക്ക് എന്നെ തല്ലാനും പേടി . ഉമ്മച്ചി ധെശ്യപ്പെട്ടലോ എന്ന് കരുതീട്ടാവും
                       അങ്ങനെ പരൂക്ഷ റിസൾട്ട്‌ വന്നപ്പോ ഉമ്മാക്ക് കാര്യം മനസ്സിലായി ഉമ്മച്ചി ടീച്ചറോട്‌ ചോദിച്ചപ്പോ എന്റെ ശരിയായ അവസ്ഥ അങ്ങ് പറഞ്ഞു കൊടുത്തു ടീച്ചര് (ചതി) . അന്ന് ഉമ്മാഓർഡർ ഇട്ടു   "തച്ച് പടിപ്പിചോളി ടീച്ചറെ ഇങ്ങളോട് ആരും ചോദിക്കാൻ വരൂല്ലാ" അന്ന് മുതൽ ടീച്ചർ എന്റെ പേടി സ്വപ്നമായി മാറി , എന്നും അടി പിടി നരനായാട്ട് ഭീതി ജനകമായ ദിവസങ്ങള് . അങ്ങനെ മാസങ്ങളു വര്ഷങ്ങളും  കടന്നു പോയി എന്നെ കൂടുതൽ കഷ്ടപ്പെടുത്താതെ ടീച്ചർ സ്ഥലം മാറി പോയി . ഞാനും ആശ്വസിച്ചു . ഉമ്മ  എപ്പോഴും പറയും ടീചെര്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു എന്നെ എന്ന്  ,, പിന്നെ ഇഷ്ടള്ളവർ  തല്ലാ ചെയ്യാ?" ഞാൻ വിശ്വസിചില്ലാ .,,
                                                              അങ്ങനെ വർഷങ്ങൾ ഒന്നൊന്നായി കടന്നു പോയി ഞാൻ ഒന്പതാം ക്ലാസിൽ എത്തി .എന്നെ വീട്ടില് സഹിക്കാൻ പറ്റാതതിനൽ കൊണ്ട് പോയി ബോർഡിങ്ങിൽ ആക്കി . ഒരു മാസം കൊണ്ട് ഞാൻ തിരിച്ചു വീട്ടിലെത്തി അത് വേറെ കഥ  എന്റെ ടീച്ചറുടെ നാടിലോട്ടയിരുന്നു അന്ന് പോയത് ഉമ്മയും ഉമ്മയുടെ അനിയത്തിയും  അവരുടെ വീട് കണ്ടു പിടിച്ചു , ഞാനും കൂടെ പോയി അവിടെ ചെന്ന് കണ്ട കാഴ്ച കേൾവി  എല്ലാം ടീച്ചറെപറ്റി ഉള്ള   എന്റെ സങ്കല്പ്പങ്ങളെ മാറ്റി മറിക്കുന്നതായിരുന്നു . ഇത് നിങ്ങൾ വിശ്വസിക്കുമോ എന്നെനിക്കറിയില്ലാ അനുഭവത്തിന് പൊടിപ്പും തൊങ്ങലും വെക്കുകയാനെന്നും തോന്നരുത് . ടീചെര്ക്ക് ഒരു മകനുണ്ട് അവന്റെ പേരും എന്റെ പേരും ഒന്ന് തന്നെ. അന്നൊന്നും മനസ്സിലായില്ലെങ്കിലും ഇന്ന് ഞാനറിയുന്നു ടീചെര്ക്ക് എന്നോടുള്ള ഇഷ്ടത്തിന്റെ ആഴം .

                                       എല്ലാം ആഗോളീ കരിക്കുന്ന  ഇക്കാലത്  ഗുരു ശിഷ്യ ബന്ധം നഷ്ടപ്പെടുന്നിടത്ത്  .. സര്വവിധ ആയുരാരോഗ്യങ്ങളും സന്തോഷവും ടീചെര്ക്കും ടീച്ചറുടെ കുടുംബത്തിനും എന്റെ പേരിലുള്ള ആ മോനുംനേർന്നു   കൊണ്ട് നിർത്തട്ടെ 

                                                                                           അപരിചിതൻ 

Wednesday 11 September 2013

എന്റെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്‌ ചരിതം

അക്ഷരം കൂട്ടി വായിക്കാനും എഴുതാനും അറിയാം എന്ന ചിന്ത അഹങ്കാരമായി മാറിയപ്പോഴാണ് സ്വന്തമായി ഒരു ബ്ലോഗ്‌ അങ്ങ് തുടങ്ങിക്കളയാം എന്ന് തീരുമാനിച്ചത് .. തുടങ്ങി .. ഒരു പേരുമിട്ടു "അപരിചിതൻ ". തെറി പറഞ്ഞ്ഹു തീര്ന്ന സന്തോഷ്‌ പണ്ടിടിന്റെ  സിനിമ കൊട്ടക പോലെ അതങ്ങനെ ആളും അനക്കവുമില്ലതെ കിടന്നു


                                                                            ചില ആളുകള്ക്ക് ലഭിക്കുന്ന like ഉം comment ഉം എന്നെ ക്കൊണ്ട് വീണ്ടും വീണ്ടും പോസ്ടാൻ പ്രേരിപ്പിച്ചു . ഫലം തഥൈവ . പിന്നെ ഓര്ത് MBA marketing കഴിഞ്ഞിട്ട പോലും എന്താ എന്റെ ബ്ലോഗിലേക്ക് ആാലുകലെ ഇടിച്ച കയറാൻ സാധിക്കാത്തത് എന്ന് , ഇനിയിപ്പോ UK  യിൽ പോയി പടിക്കഞ്ഞിട്റ്റ് ആണോ ആവ്വോ . നമ്മളൊക്കെ മനസ്സുകൊണ്ട് ആത്മാര്തമായി ആഗ്രഹിച്ചാലും പസ്സാാക്കത കാലിക്കറ്റ്‌ ഉനിവെർസിറ്റ്യ് ഇല പഠിച്ചത് കൊണ്ടാവാം ല്ലേ .. പക്ഷെ ഒന്നുണ്ട് തീയില കുരുത്തത് വെയിലത് വാടില്ല എന്ന് (ഞാൻ വീണ്ടും എഴുതും അല്ല പിന്നെ )

                                                                                      പിന്നെയാണ് technique പുടി കിട്ടിയത് , എഴുതാൻ ആളുകളെ ഹൃദയത്തെ സ്പര്ഷിക്കാനും രണ്ടക്ഷരം കൂട്ടി എഴുതാനും ഒരു fb accountum  മാത്രം പോരാ എന്ന് . മരിച്ച അനുഭവങ്ങളും തീക്ഷ്ണമായ നിരീക്ഷണ പാദവവുമൊക്കെയാനു വേണ്ടതെന്നു (അനുഭവങ്ങള പാച്ചാളികൾ എന്നാണല്ലോ)   :)


                                                                                     അങ്ങനെ വെയിറ്റ് ചെയ്ത് കാത്തിരുന്നു എന്നെയും മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൽ എടുത്തു ( എടാ  എൽദോ  നിന്നെയും സിനിമയിൽ എടുത്ത് ) ഇനി ഇവിടുള്ള എല്ലാരും കൂടി ആശാന്റെ കാലു എന്നാണ് തല്ലിയോടിക്കുക  എന്നെ അറിയാനുള്ളൂ .

                                                                                  ഇവിടെ പലരെയും കണ്ടു അബസ്വരാൻ  ലി ബി  യാത്രയെക്കുറിച് വിവരണങ്ങൾ എഴുതുന്ന km ഇർഷാദ്  പുള്ളിയാനെന്നെ ഈ ഗ്രൂപിലോട്റ്റ് പരിചയപ്പെടുത്തിയത്  (പാവത്തിനെ ആരും ഒന്നും ചെയ്യരുത്). പുള്ളിയെ എനിക്ക് നേരത്തെ അറിയാം . ഒരു virtual  ഫ്രീന്ദ്ഷിപ് മാത്രമല്ലാ ഞ്ഹങ്ങൾ തമ്മിൽ . പിന്നെയും കണ്ടു  ചില അവതാരങ്ങൾ . അസ്ലഹ് പിള്ളേച്ചൻ . സംശയാലു  ജാസി ഫ്രണ്ട് എന്നിങ്ങനെ പലരും. ഇപ്പോ ഈ ബന്ധങ്ങൾ whatsapp ഇലെത്തി നില്ക്കുന്നു

                                                                                ഗ്രൂപ്പ്‌ നടത്തുന്ന നല്ല നല്ല പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടുന്നവയാണ് . ഇതിലൊക്കെ ഭാവിയില ഭാഗവാക്കാൻ ആവാനും താല്പര്യപ്പെടുന്നു . അങ്ങനെ അങ്ങനെ എഴുത്ത് ഞമ്മക്ക് പറ്റിയ പണി അല്ല എന്ന് മനസ്സിലായി  കളം  മാറ്റി ചവിട്ടി വായനയിലേക്ക് തിരിഞ്ഞു . കുട്ടിക്കാലത് ബാലരമ വായിച്ച തുടങ്ങിയ ശീലം ഇപ്പോൾ "ആട്  ജീവിതം വരെ എത്തി നില്ക്കുന്നു . ഇതിനിടെ വിശ്വ സാഹിത്യ കൃതികൾ വായിച്ചുനോക്കി  അതും ഞമ്മക്ക് പറ്റിയ പണി അല്ല എന്ന് മനസ്സിലാക്കി പിന്തിരിഞ്ഞ്ഹു . എന്നാലും മനസ്സില് തങ്ങി നില്ക്കുന്ന ഒരു ക്ലാസിക് ഉണ്ട് " ഫ്രൈഡേ". ദ്വീപിൽ  ഒറ്റപെട്ടു പോയ മനുഷ്യന്റെ അനുഭവ കഥ ജീവിക്കാൻ ഒരു പ്രേരണ തന്നെയാണ്

                                                             അങ്ങിനെ വായന അതിന്റെ അടുത്ത സ്ടാജിലോട്റ്റ് കടന്നു. ബ്ലോഗ്‌ വായന തുടങ്ങി . കുറെയൊക്കെ വായിച്ചതോണ്ടാവനം ചില മോഷണങ്ങളും ശ്രദ്ധയിൽ പെട്ടു . മറൊരാളുടെ എഴുത്തൊക്കെ തട്ടിയെടുക്കുംബൂ ഒരു കടപ്പടൊക്കെ വെക്കുന്നത് നല്ലതല്ലേ . പിന്നെ എപ്പോഴെങ്കിലും അതിന്റെ അവകാശി കാണുമ്പോൾ ഒരു ക്ലാഷ് ഒഴിവാക്കാമല്ലോ  ല്ലേ


                                                              അപ്പൊ പറഞ്ഞ്ഹു വന്നത് മോഷണത്തെ പറ്റി . ചിലത് കാണുമ്പോൾ അങ്ങ് ignore ചെയ്യാരന് പതിവ് . അവനോ അവളോ നന്നാവില്ല പിന്നെ എന്തിനു അവനൃടെ പോസ്റ്റിനു കമന്റിന്റെ എണ്ണം കൂട്ടണം ? അല്ല പിന്നെ

                                                                           ഇനിയും ഒരുപാട് ആശയങ്ങളെ കുറിച്ചും , വിഷയങ്ങളെ കുറിച്ചും , തൂലിക പടവാളാക്കി എഴുതാൻ ബ്ലോഗ്ഗെര്മാരുടെ കൈകല്ക്ക് അമിത വേഗം നല്കട്ടെ എന്നാശംസിച്ചു കൊണ്ട് നിർത്തട്ടെ

                                                                                            അപരിചിതൻ