Friday, 15 August 2014

വളർത്തു മൃഗങ്ങൾ -15 വയസ്സുവരെ ഉള്ള എന്റെ ഓർമകളിലെ ഒരു ചെറിയ ഏട് ...

സൂചികകൾ

മൂത്തമ്മ : - അമ്മയുടെ ജ്യേഷ്ടത്തി

എളെമ : - അമ്മയുടെ അനുജത്തി

ഉമ്മച്ചി  : അമ്മ

ഇക്കാക്ക : ജ്യേഷ്ഠ സ്ഥാനീയൻ

**********************************

നാമെല്ലാം വീട്ടിൽ വളർത്തു മൃഗങ്ങളെ / പക്ഷികളെ പരിപാലിക്കുന്നവരാണ് . ചിലർക്കിഷ്ടം പൂച്ചയോട് , പട്ടിയോട് എന്തിനേറെ കോഴിയും ലവ് ബെർഡ്സും എല്ലാം  പെടും

എന്റെ എളെമക്ക് ഭയങ്കര കൊഴിപ്രേമം ആയിരുന്നു . ഒരു പാട് കളർ കോഴിക്കുഞ്ഞുങ്ങളെ  തലയിൽ വെച്ച് വരുന്ന അണ്ണാച്ചിമാർ എന്റെ നാട്ടിലെ പതിവ് കാഴ്ചയാണ് . അങ്ങനെ ഇരിക്കെ ഒരു അണ്ണാച്ചിയുടെ കയ്യിൽ  നിന്ന് എളെമ 20  കോഴി കുഞ്ഞുങ്ങളെ വാങ്ങി , വലിയൊരു നെറ്റ് അടിച്ചു കൂടുണ്ടാക്കി  ഇട്ടു .കാണാൻ ബഹു കേമം വീടാകെ ശബ്ദമയം .  അയൽ വാസികൾ ഓരോരുത്തരായി വന്നു അഭിപ്രായിക്കാൻ തുടങ്ങി . അപ്പോഴാണ്‌ മൂത്തമ്മാന്റെ മകന്റെ വരവ് വന്ന ഉടനെ തന്നെ മൂപ്പരുടെ വക ഒരു ചോദ്യം "അല്ല ആമേ ഈ 20 എണ്ണത്തിനെ കാണാൻ നല്ല രസമുണ്ട് പക്ഷെ എല്ലാത്തിനേം ഒരുമിച്ച് ഇട്ടാൽ അവ ചത്ത് പോകൂല്ലേ .. "ഠിം " അത് വരെ ഒരു കുഴപ്പവുമില്ലായിരുന്നു പക്ഷെ അന്ന് തന്നെ ഒരു കോഴി ഇഹലോക വാസം വെടിഞ്ഞു പിന്നീടങ്ങോട്റ്റ് കോഴികളുടെ ഒരു മത്സര ഓട്ടം തന്നെ ആയിരുന്നു പര  ലോകത്തേക്ക് , എന്തിനേറെ പറയുന്നു ഒരെണ്ണം മാത്രം ബാക്കിയായി അതിനെ കുറുക്കനും പിടിച്ചു

ഇനി എന്റെ മൃഗ സ്നെഹത്തിലൊട്ട് വരാം . പട്ടി പൂച്ച എന്നിവയെ കാണുന്നത് തന്നെ എനിക്ക് കലിയാ (പെടിചിട്ടല്ലട്ടോ ) . എനിക്ക് ഏഴു- എട്ടു  വയസ്സുള്ളപ്പോൾ മൂത്തമ്മന്റെ അടുത്ത വീട്ടിലെ ഇത്താതക്ക് മുയലിനെ വളർത്തുന്ന ഒരു പരിപാടി ഉണ്ടായിരുന്നു ഇടക്കിടക്ക് ഞാനവിടെ ചെന്ന് മുയലിനെ വില്ക്കുമോ എന്നൊക്കെ ചോദിക്കും , അവസാനം ഗത്യന്തരമില്ലാതെ ശല്യം സഹിക്ക വയ്യാതെ അവർ എനിക്ക് രണ്ടു മുയലിനെ തരാം എന്ന് സമ്മതിച്ചു . അപ്പൊ അടുത്ത പ്രശ്നം ഉമ്മ ഒരു നിലക്കും സമ്മതിക്കുന്നില്ല "കളി എന്നോടോ " കുത്തി ഇരുന്നു കരഞ്ഞു വാങ്ങിതരുന്നത് വരെ . അങ്ങനെ കൊട്ടും കുരവയുമായി രണ്ടു മുയലുകൾ എന്റെ വീട്ടിലെത്തി . ഹോ എന്തൊരുൽസാഹമായിരുന്നു രണ്ടു തൂവെള്ള മുയലുകൾ പെണ്‍ മുയൽ തീരെ കുഞ്ഞായിരുന്നു ആണ്‍ മുയലാണേൽ വലിയതും . അന്ന് അവ രണ്ടും ഞങ്ങളുടെ അയൽ  വാസികളുടെ ഇടയിൽ  കാഴ്ച്ച വസ്തുവായി വളരെ പെട്ടെന്ന് മാറി, കാരറ്റ് മുരിക്കിന്റെ ഇല എന്നിവ ഇവക്ക് കൊണ്ട് കൊടുക്കാൻ ഞങ്ങളുടെ ഇടയിൽ ഒരു മത്സരം തന്നെ ഉടലെടുത്തു ആദ്യമാദ്യം ഇണങ്ങാൻ മടിച്ച വലിയ മുയലായി ഞങ്ങളുടെ ഇഷ്ടക്കാരൻ .ഞങ്ങൾടെ നാട്ടിലെ അറിയപ്പെടുന്ന വേലായുധൻ ആശാരി ഞങ്ങള്ക്കൊരു കൂടുണ്ടാക്കി തന്നു താല്ക്കാലികമായി ഒരു മരത്തിന്റെ കൂട് , ഇരുമ്പിന്റെ കൂടുണ്ടാക്കാൻ പ്ലാനും ഇട്ടു അങ്ങിനെ ഒരു രാത്രി പുലർന്നപ്പോൾ വലിയ മുയലിനെ കാണാനില്ല . മുറ്റത്ത് ചോരപ്പാടുകളും കണ്ടു. ആ കൂടൊരു പ്രത്യേക തരത്തിൽ ഉണ്ടാക്കിയതാണ് വാതിലിന്റെ ലോക്ക് എന്നത് മരത്തിന്റെ ഒരാണി ആണ് ആ ആണി ഊരിയാൽ വാതിൽ മുകളിലോട്ടാക്കിയാൽ കൂട് തുറക്കും  അന്ന് ആ ആണി കളഞ്ഞു പോയിരുന്നു . പക്ഷെ മുയലുകൾ അതിൽ നിന്ന് പുറത്തിറങ്ങാതെ ഒരിക്കലും നായകൾക്ക് അവയെ കിട്ടില്ലാ നല്ലോണം ഇണങ്ങിക്കഴിഞ്ഞ വലിയ മുയൽ  വാതിൽ തുറന്നാൽ ഉടൻ ചാടി ഇറങ്ങുമായിരുന്നു .... , പേടിച്ചരണ്ട് ഒറ്റക്കിരുന്ന ആ കുഞ്ഞു മുയലിൻറെ മുഖം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു   അന്ന് ഉമ്മചിക്ക് ശരിക്കും ദേഷ്യം വന്നു നിനക്കൊന്നും നോക്കാൻ വേറെ ആർക്കെങ്കിലും ഞാനിതിനെ എടുത്തു കൊടുക്കും എന്ന് പറഞ്ഞു ആർക്കോ എടുത്തു അതിനെ കൊടുത്തു ആർക്കാണ് കൊടുത്തതെന്ന് എന്ന് എന്നോട് പറഞ്ഞില്ല . ഒരു പക്ഷെ അന്ന് ആ ആണി കളഞ്ഞു പോയിരുന്നില്ലെങ്കിൽ ? .. കൂടൽപ്പം ഉയരത്തിലായിരുന്നെങ്കിൽ ?.. എന്റെ പിഴ ..... എന്റെ മാത്രം


പിന്നീട് എനിക്ക് ഒരു പ്രാന്ത് വീണ്ടും തോന്നുന്നത് 6th ക്ലാസ്സിൽ ഫ്ലയിംഗ് ഡക്ക്കളോടാണ് മുൻപേ പറഞ്ഞ മൂത്തമ്മൻറെ മോൻ, മൂപ്പരാക്ക തന്നെ ആണിതിലെയും ഹീറോ മൂപ്പർക്ക് ടർക്കി ഗിനി എന്നീ തരം കോഴികളും 2 വലിയ ഫ്ലയിംഗ് ഡക്കുകളും 2 ചെറിയ ഫ്ലയിംഗ് ഡക്കുകളും  ഉണ്ടായിരുന്നു അവിടെ ഉള്ള ചെറിയ രണ്ടെണ്ണത്തിനെ എനിക്ക് വേണമെന്ന് ഞാൻ വാശി പിടിച്ചപ്പോ മൂത്തമ്മ അന്ന് തന്നെ എനിക്കതിനെ പായ്ക്ക് ചെയ്തു തന്നു ടര്ക്കി കോഴി തന്നെ ഒരു ദിവസം 100 പ്രാവശ്യമെങ്കിലും ഉച്ചത്തിൽ ഒച്ചയുണ്ടാക്കും അതും ഒരു മാതിരി വൃത്തികെട്ട ശബ്ദത്തിൽ  അങ്ങനെ ആ ചെറിയ രണ്ടു താറാവുകൾ എന്റെ വീട്ടിലെത്തി പാടത്തും പറമ്പിലും ഒക്കെ അവ യഥേഷ്ടം പറന്നു നടന്നു . ഇതിനിടയിൽ എന്റെ അയൽ വക്കക്കാരും  ചങ്ങായിമാരും എല്ലാരും കൂടി അതിനെ നന്നായി കൊത്താൻ പഠിപ്പിച്ചു ഞങ്ങടെ നാട്ടിലെ കൂതറ കോഴികളുടെ കൂടെ കൂടിയതോണ്ടാകണം അവ വളരെ പെട്ടെന്ന് കൊത്താനുള്ള സിദ്ധി കരസ്ഥമാക്കി  പുതിയ ആരെ കണ്ടാലും ഉടൻ അവ പറന്നു കൊത്തും എന്തിനേറെ പറയുന്നു "പട്ടിയുണ്ട് സൂക്ഷിക്കുക "എന്ന ബോർഡ്‌ വെക്കുന്നത് പോലെ താറാവ് ഉണ്ട് സൂക്ഷിക്കുക എന്ന ബോർഡ്‌ വെക്കാൻ പറ്റില്ലല്ലൊ . അങ്ങനെ ഇരിക്കെ എല്ലാ ദിവസവും അവക്ക് തീറ്റ കൊടുത്തിരുന്ന ഉമ്മക്കിട്ടും കൊടുത്ത് നല്ല ഒരു കൊത്ത് ."അപ്പൊ തന്നെ " ഉമ്മ ഫോണെടുത്ത് മൂത്തമ്മന്റെ മോനെ വിളിച് എടുത്തോണ്ട് പൊയ്ക്കോ അൻറെ താറാക്കളെ എത്രയും പെട്ടെന്ന് "മൂപ്പര്ക്കും വല്ല്യ സന്തോഷായി അവ അപ്പോഴേക്കും നല്ല സുന്ദരകുട്ടപ്പൻ മാരായി വളർന്നിരുന്നു . അങ്ങനെ ഒരു ഓട്ടോ വിളിച് ആ സുന്ദരകുട്ടപ്പന്മാരെ അതെ പോലെ പായ്ക്ക് ചെയ്ത് അങ്ങോട്ടും വിട്ടു . കുറച്ചീസം കഴിഞ്ഞു ഞാനവിടെ പോയപ്പോ ഇവറ്റയെ രണ്ടിനെയും കാണാനില്ല ചോദിച്ചപ്പോ ഇക്കാക്ക പറയുകയാ ഇവിടെയുള്ള എല്ലാ കോഴികളെയും അവ നടന്നു കൊത്തി (എന്റെ വീട്ടില് വളർന്നതിന്റെ ഗുണം)  അങ്ങനെ അതിനെ രണ്ടിനെയും പിടിച്ചു കാലു കെട്ടിയിട്ടു. തീറ്റ കൊടുക്കാൻ പോയ ഇക്കാക്ക് നല്ല ഒരു മുട്ടൻ കൊത്ത് രണ്ടാളും കൂടി തലങ്ങും വിലങ്ങും കൊത്തി . ഇക്കാക്ക ആരാ മോൻ ഉടനെ തന്നെ അളിയനെ വിളിച് നല്ല ഒരു സൽക്കാരം അങ്ങ് നടത്തി (എന്നെ അറിയിചില്ലാ) .ബലിയാടാക്കാൻ ആടില്ലാത്തത് കൊണ്ടാകും ഇവറ്റയെ രണ്ടിനെയും അങ്ങ് പിടിച്ച് ബലിയാക്കി നന്നായി അവർ ശാപ്പാടടിച്ചു . ഇതൊക്കെ കേട്ടപ്പോ എനിക്ക് ശരിക്കും സങ്കടായി എന്നെ വിളിക്കാത്തതിനും ഈ ബുദ്ധി എനിക്ക് നേരത്തെ തോന്നാതതിനും  


ഇനി കാര്യത്തിലോട്ട് വരാം പലരും വളര്ത് മൃഗങ്ങളെ വളർത്തുമ്പോൾ പറയാറുണ്ട് വീട്ടില് കോഴി എന്നിവ ഒക്കെ ഉണ്ടെങ്കിൽ വീടിനെന്തെങ്കിലും ആപത്ത് പറ്റുകയാണെങ്കിൽ അത് ആദ്യം ഇവക്കാണ് പറ്റുക എന്നത് അതോരർത്ഥത്തിൽ ക്രൂരമല്ലേ . ചെറുപ്പ കാലത്ത് ഞാൻ കണ്ടിട്ടുണ്ട് പനി പിടിച്ചു കിടക്കുമ്പോൾ കട്ടിലിന്റെ അടിയിൽ കോഴിയെ വെക്കുന്നത് ...ഞാനേതായാലും ഈ രണ്ടു അനുഭവത്തോടെ നിർത്തിയില്ലാ പക്ഷെ ഇത് പോലെ സമാനമായ ഒരനുഭവം കൂടെ ഉണ്ടായതിനു ശേഷം ഇത് വരെ പിന്നെ മിനക്കെട്ടിട്ടില്ലാ ... ഇനി ഒരു പരീക്ഷണത്തിന്‌ കൂടെ എനിക്ക് ധൈര്യമില്ലാ എന്നതായിരിക്കാം സത്യം  ... ശുഭദിനം 

19 comments:

 1. ഓർമ്മ നന്നായിട്ട് എഴുതിയിട്ടുണ്ട്.ഞങ്ങളുടെ വീട്ടിലും പണ്ടൊരു കോഴിയുണ്ടാരുന്നു.വരുന്നവരെയും പോകുന്നവ്രേയുമൊക്കെ കൊത്തും.ഒരു ദിവസം അടുത്ത വീട്ടിലെ അമ്മൂമ്മയുടെ തലയിൽ കയറി കൊത്തി ആ ഭീകരൻ! അന്നത്തോടെ കഴിഞ്ഞു അവന്റെ കഥ! കഷ്ടം.

  ReplyDelete
  Replies
  1. ഹഹ നിങ്ങൾ ചിരിപ്പിച്ചു ... എന്നാലും എന്റെ കോഴീ അമ്മൂമ്മയുടെ തലയിൽ തന്നെ കേറി കൊത്തിയല്ലോ

   Delete
 2. രസകരമായി അവതരിപ്പിച്ചു .ആശംസകള്‍ !

  ReplyDelete
 3. ഛെ.. ഇതെക്കെ എന്ത്? എനിക്ക് കുതിരയെ വളർത്തണം എന്നായിരുന്നു ആഗ്രഹം പിന്നെ അത് പുലിയായാലും മതി എന്നായി
  ഓന്റെ ഒരു കോയിയും താറാവും പൂച്ചയും

  ReplyDelete
 4. Hahaha, very good post. We had a very naughty duck like the one you had.

  ReplyDelete
 5. മൃഗങ്ങളെ വല്ല്യ താത്പര്യമില്ല...പക്ഷികളെ പിന്നെയും ഇഷ്ടമാണ്....

  ReplyDelete
 6. വായിച്ചു...
  മുയൽ കുട്ടികളും പശുക്കിടാങ്ങളും ആട്ടിൻ കുട്ടിയും തത്തയും ലവ് ബെർഡ്സും എന്തിനേറെ രണ്ടു കീരിക്കുട്ടികളെ വരെ എന്റെ വീട്ടിൽ വളർത്തിയിരുന്നു..
  ഒരു നല്ല കാലം ആ ബാല്യം ..
  ഇഷ്ടം എന്റെയും ഓർമകളെ ആ ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോയതിനു .
  പിന്നെ സമയെമെടുത്തു ഒരാവര്ത്തി കൂടി വായിച്ചു എഴുതിയെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നു ..ഭാവുകങ്ങൾ

  ReplyDelete
 7. കുട്ടിക്കാലത്തെ ചില ഇഷ്ടങ്ങള്‍ വലുതാവുമ്പോള്‍ ഓര്‍ക്കാന്‍ എന്ത് രസം അല്ലെ ,,, നന്നായി എഴുതി , ,അക്ഷരതെറ്റുകള്‍ ധാരാളം ഉണ്ട് , എഴുത്ത് കുറച്ചു കൂടി ഗൌരവമായി കാണൂ ,,ആശംസകള്‍ .

  ReplyDelete
 8. ബാസിക്കുട്ടന്റെ വികൃതി ചിന്തകള് കൊള്ളാല്ലോ ...വളരെ രസകരമായി എഴുതി. നിഷ്ക്കളങ്കമായി എഴുതുക അല്ലെങ്കിൽ എഴുത്ത് സ്വാഭാവികമായി തന്നെ നടക്കുക എന്നൊക്കെ പറഞ്ഞാൽ അതിങ്ങനെയാണ്. വായന ഉള്ളവന് മാത്രമേ നന്നായി എഴുതാൻ പറ്റൂ എന്ന വാദത്തെ ഖണ്ഡിക്കാൻ പലപ്പോഴും ഇത്തരം എഴുത്തുകൾ ഉദാഹരണമാണ്. ഓർമ്മകളും അനുഭവങ്ങളും സമ്പത്തായുള്ളവന് ഒരൽപ്പം അക്ഷരാഭ്യാസം കൊണ്ട് മാത്രം എഴുത്തുകാരനായി മാറാം. ഇവിടെ ബാസിൽ മോശക്കാരനാണ് എന്നല്ല പറഞ്ഞു വരുന്നത് കേട്ടോ. ഇത് വായിച്ചു ഇഷ്ടപ്പെട്ടപ്പോൾ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ പങ്കു വക്കുന്നു എന്ന് മാത്രം . എഴുത്തിന് സാഹിത്യ സമൂഹം അനുശാസിക്കുന്ന ചില നിർബന്ധ മാനദണ്ഡങ്ങൾ ഉണ്ട്. എന്നാൽ സ്വാഭാവികമായ എഴുത്തിന് അതിനെയൊന്നും വക വക്കേണ്ട കാര്യമേ ഇല്ല. ഇവിടെ തന്നെ നോക്കൂ ..ബാസിൽ തന്റേതായ ശൈലിയിൽ അവതരിപ്പിക്കുമ്പോൾ അത് എല്ലാ വായനക്കാരനും മനസിലാകണം എന്ന നിർബന്ധ ബുദ്ധി ഇല്ല. വായിക്കുന്നവൻ എഴുത്തുകാരന്റെ രീതിക്ക് വായിക്കുന്നു. വായന രസകരമാകുമ്പോൾ പൊതുവെ വായിച്ചു മനസിലാകാത്ത നാട്ടു ഭാഷകളെ പോലും അനായാസേന മനസിലാക്കാൻ സാധിക്കുന്നു. വായനക്കാരനു അവിടെ സംശയങ്ങളില്ല, അവൻ അക്ഷരത്തെറ്റുകളെ വക വക്കുന്നില്ല എന്ന് വേണ്ട കഥാഗതിയെ പോലും നിരീക്ഷിക്കുന്നില്ല. അവനു വേണ്ടത് ആസ്വാദനം മാത്രമാണ്. എഴുത്തുകാരന്റെ വാചകങ്ങളിലൂടെ കണ്ണോടിച്ചു വായിക്കുമ്പോൾ വായനക്കാരന് കിട്ടേണ്ടതും അത് തന്നെയല്ലേ? കഥയുടെ ആശയം, അതിന്റെ നാനാ ഗതി വഴികൾ എന്നിവയിലെക്കൊന്നും വായനക്കാരന് തലയിടെണ്ടി വരുന്നില്ല എന്ന് മാത്രമല്ല, വായനയും ആസ്വാദനവും അതിന്റെ പരിപൂർണ്ണതയിൽ എത്തുകയും ചെയ്യുന്നു.

  ഇനിയും എഴുതുക ഒരുപാട് .. ആശംസകൾ..

  ReplyDelete
 9. നല്ല നിഷ്കളങ്കമായ ഓര്‍മ്മകള്‍! ഇനിയും ബാസ്യനിയന്‍ എഴുതൂ എന്ന് പറയും മുന്പ് - ഈ എഴുതിയതിലെ അക്ഷരത്തെറ്റുകള്‍ തിരുത്തണം ട്ടാ.... :) അത് മാത്രമാണ് ഒരു കല്ലുകടി. അല്ലെങ്കില്‍, ഒരു കുഞ്ഞിപ്പയ്യന്റെ മനസ് അത് പോലെ തന്നെയുണ്ട് ... wishes!

  ReplyDelete
 10. നിന്റെ ശല്യം കാരണം വായിച്ചതാണു.പ്രവിയുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു.ലളിതം..കൊള്ളാം.

  ReplyDelete
 11. വീട്ടില്‍ ഇപ്പോഴും ഉണ്ട് കോഴികള്‍, പട്ടി, പശു ഒക്കെ.. പക്ഷെ എനിക്ക് പട്ടിയെ ഭയങ്കര പേടിയാ.. എന്‍റെ മുഖത്ത് ഇപ്പോഴും ഉണ്ട് രണ്ടു വലിയ പാടുകള്‍, പണ്ട് വീട്ടിലെ കുട്ടന്‍ പട്ടി കടിച്ചത്. വെറുതെ അല്ല, ഉറങ്ങിക്കിടന്ന അതിന്‍റെ വാലില്‍ പോയി പിടിച്ചൊറ്റ വലി.. പട്ടിക്ക് ഈ കാര്യത്തില്‍ കുറേക്കാലം വിഷമം ആയിരുന്നത്രേ.. അതിനു മുമ്പോ ശേഷമോ അതാരെയും കടിച്ചിട്ടില്ല..

  ബാസിയുടെ ഓര്‍മ്മകളും രസകരം തന്നെ.. അത് ഭംഗിയായി എഴുതുകയും ചെയ്തു. ഇനിയും ഒരുപാടെഴുതാന്‍ എല്ലാവിധ ആശംസകളും..

  ReplyDelete
 12. കുട്ടിക്കാലത്തെ കുട്ടിത്തത്തോടെ എഴുതുവാൻ കഴിയുക എന്നുള്ള്ട്‌ നല്ല കാര്യം തന്നെയാണ്‌ .മറ്റുള്ള്വ്വരുടെ വീട്ടിൽ കാണുന്ന എന്തിനോടും കൗതുകം തോന്നുക എന്നുള്ളത്‌ ബാല്യകാലത്ത്ര് ചാപല്യം തന്നെ ,അതിനെ സ്വന്തമാക്കുക എന്നുള്ളത്‌ ഞാൻ പിടിച്ച മുയലിനു കൊമ്പ്‌ മൂന്നാണെന്ന വാശിയിൽ മറ്റുള്ളവർ ചുമ്മാ അങ്ങു സമ്മതിച്ച്‌ തരുന്നതാണെന്ന തിരിച്ചറിവും .
  അന്നാ മുയലിനെ കള്ളൻ കൊണ്ടുപോയില്ലായിരുന്നെങ്കിൽ ഇന്ന് ബാസി നാട്ടിൽ അറിയപെടുന്ന ഒരു കർഷകനായി മാറിയേനെ ,

  ReplyDelete
 13. നന്നായി എഴുതിയിരിക്കുന്നു.
  ഓരോരോ പ്രായങ്ങളില്‍ ഓരോരോ ഭ്രമങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്..........
  വിരുന്നുകാര്‍ വീട്ടില്‍ വരുന്നത് കോഴികളുടെ കഷ്ടകാലത്തിനാണ് പണ്ടൊക്കെയായിരുന്നെങ്കില്‍................................
  ലളിതമായ ശൈലിയാണ്‌.കൂടുതല്‍ വായിക്കുക.എഴുതുന്നത്‌ രണ്ടുമൂന്നാവര്‍ത്തി വായിച്ചുവരവെ പോരായ്മകള്‍ മനസ്സിലാകും.നിസ്സാരമെന്നു തോന്നുന്ന കൊച്ചുകൊച്ചു തിരുത്തലുകള്‍ വരുത്തുമ്പോള്‍ രചനയ്ക്ക് തിളക്കമേറും.......
  എഴുതുക ആശംസകള്‍

  ReplyDelete
 14. ജീവിതാനുഭവങ്ങളാണ് എഴുത്തിനെ അനായാസമാക്കുന്നത്. ഭാവനയിലെ കാര്യങ്ങൾ പകർത്താൻ പല സങ്കേതങ്ങളും അന്വേഷിച്ചു പോകേണ്ടി വരും. ഇവിടെ അത് വേണ്ട. എങ്കിലും അനുഭവങ്ങൾ പങ്കു വയ്ക്കുമ്പോൾ അത്തരം സങ്കേതങ്ങൾ കൂടി ഉപയോഗിച്ചാൽ വായനക്കാരന്റെ മനം കവരാൻ എളുപ്പമായിരിക്കും.
  ഓർമ്മക്കുറിപ്പ് ഇഷ്ടമായി. പക്ഷെ കൂടുതൽ മിഴിവോടെ കഥ പറയാൻ ബാസിക്ക് കഴിയും . തീർച്ച...
  കൂടുതൽ കൂടുതൽ എഴുതുക. എഴുതും തോറും എഴുത്തിന്റെ ഒരു ശൈലി കരഗതമാകും. വായിക്കുക, എഴുതുക .
  ആശംസകൾ ബാസീ. ..

  ReplyDelete
 15. കുട്ടിക്കാലത്തോട് ചേർന്ന് തന്നെ എഴുതി

  ReplyDelete
 16. നന്നായി. വായിച്ചു തിരുത്തിയാല്‍ കൂടുതല്‍ നന്നാക്കാം

  ReplyDelete
 17. നന്നായി എഴുതി.. :)

  ReplyDelete