Friday 25 October 2013

എന്റെ ആദ്യ പ്രണയ ലേഖനം



പ്രിയേ

ആകാശ തോപ്പിൻ അനന്ത വിഹായസ്സിൽ മുങ്ങി നിവരുന്ന ഇളം തിങ്കൾ പോലെ അന്നും ഇന്നും നിന്റെ മുഖം എന്റെ മനസ്സിലുണ്ട്. ഉദയത്തെ ഞാനേറെ സ്നേഹിക്കുന്നു അത് പ്രതീക്ഷയുടെ നാമ്പുകളാണ്  . ഒരു കുളിര് തെന്നൽ വീശിയാൽ , ഒരു ചാറ്റൽ മഴ പെയ്യുമ്പോൾ ഞാനറിയുന്നു ആ മഴക്കും തെന്നലിനും നിൻറെ ഗന്ധമെന്ന്

                                              പറങ്കി മാവിലെ കശുവണ്ടി  പങ്കിട്ടു തിന്നുമ്പോഴും , ഒരു പൊള്ളുന്ന അനുഭവമായി നീ എന്നെ ചുംബിച്ചപ്പോഴും ഞാനറിഞ്ഞില്ല , കാലങ്ങൾ  കഴിയുമ്പോൾ അത് കിട്ടാതെ വരുമ്പോൾ അത് പൊള്ളലായിരുന്നില്ലെന്നും മറിച് ഞാനിന്നേറെ  സ്നേഹിക്കുന്ന സുഗന്ധിയായ മധുരമേറുന്ന പനിനീർ പൂവാണെന്നും

                                                                                                           അവസാനം രണ്ടു കണ്ണ് നീർത്തുള്ളിയെ  ബലി നല്കി നീ ഇറങ്ങിപ്പോയപ്പോഴും അത് കാണാനും നിന്നെ തടയാനും സ്വന്തമാക്കാനും ഞാൻ അശക്തനായിരുന്നു . ഇന്നലെ കളെ തിരികെ വിളിക്കാനും ഞാൻ ആശക്തനായിപ്പോയി അല്ലേൽ ആ ചുടു കണ്ണീരിൽ മുത്തമിട്ട് ഒരായിരം ആവർത്തി ഞാൻ തിരിച്ചു വിളിച്ചേനെ .പെയ്തൊഴിയാത്ത മഴ പോലെ എന്റെ കണ്ണുനീരിനു ഇന്നും ഒരറുതി വന്നിട്ടില്ല


                                                  എവിടെ ആയാലും ഭൂമിടെ യു ഏത്കോണിലായാലും
നിന്റെ വിളി കേള്ക്കാനും ചുടു ചുംബനങ്ങൾ എറ്റു വാങ്ങാനും വേണ്ടി ഈ കാത്തിരിപ്പ്, അതെന്റെ മരണം വരെ ആയാലും ഞാൻ തയ്യാറാണ്
                                                                                                         
                                                                                                          എന്നെന്നും നിന്റെ മാത്രം
                                 
                                                                                                           അപരിചിതൻ  

                                                                                                                                           

                                                                                           

12 comments:

  1. അപരിചിതന്റെ പ്രേമലേഖനം അപൂര്‍ണ്ണം

    ReplyDelete
    Replies
    1. എഴുതി പരിചയമില്ലാഞ്ഞിട്ടാണ് ..ക്ഷമിക്കൂ അജിത്തെട്ടാ ..10, sentese ഇൽ എഴുതിതീര്ക്കാൻ ശ്രമിച്ചതാ ..ഗ്രൂപിലെ മത്സരത്തിനു വേണ്ടി

      Delete
  2. പ്രണയത്തെ ചുരുക്കം ചില വരികളില്‍ ഒതുക്കാന്‍ പ്രയാസമാണ്, അല്ലേ?

    ReplyDelete
    Replies
    1. അതെ മനസ്സിലെ പ്രണയം സത്യമെങ്കിൽ വാക്കുകള്ക്ക് അതീതമാണത്

      Delete
  3. എക്സ്പീരിയന്‍സ് പോരാ :D

    ReplyDelete
    Replies
    1. ന്റെ പടച്ചോനെ ഇങ്ങളിവിടെം എത്തിയോ ?? സന്തോഷം !!!! ..ഗുരുവേ ന :മ

      Delete
  4. അണ്ണാറകണ്ണനും തന്നാലായത് :) ശ്രമം തുടരുക ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഫൈസൽ ഇക്കാ .. ഒരു എളിയ ശ്രമം അത്രേ ഉള്ളൂ

      Delete
  5. ആദ്യതതല്ലേ.....ശരിയാവും...

    ReplyDelete
    Replies
    1. പ്രണയിച്ചു പരിചയമില്ലഞ്ഞിട്ടാണ് ഹാഷിം ഇക്കാ

      Delete
  6. സാരല്യാ.....ഒക്കെ ശരിയാവും ;)

    ReplyDelete