Friday, 6 December 2013

ചിന്താദഹനം

ഇതിലെ കഥാ നായകൻ എന്നാ ഞാൻ 66 വയസ്സിനുടമായാണ് , ചുരുക്കി പറഞ്ഞാൽ മനസ്സുകൊണ്ട്  ഇരുപത് കാരൻ 46 വർഷത്തെ പ്രവർത്തി പരിചയമുള്ള ഒരിരുപത്കാരൻ .കാലങ്ങളായി എന്റെ മനസ്സിലുള്ള വലിയൊരാഗ്രഹം പൂർത്തീകരിക്കാനുള്ള ബദ്ധപ്പാടിലാണ് ഞാൻ . എന്റെ വിചിത്രമായ ആഗ്രഹാമെന്തെന്നരിയണ്ടേ എന്തെങ്കിലും എഴുതി പേരെടുക്കണം അങ്ങനെ ഇരുന്നപ്പോ ആദ്യമായി എഴുതിയ എഴുത്തിനെ കുറിച്ച ഓര്മ വന്നു ഒരൽപം flashback .. ക്യാമറയെ ഞാനെന്റെ നാലാം ക്ലാസ്സിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു നിങ്ങളോടൊപ്പം ... രണ്ടാം ക്ളാസ്സിലെ നീല മിഴികളുള്ള തംബുരാട്ടി കുട്ടിക്ക് ആയിരുന്നു എന്റെ ആദ്യ എഴുത്ത്  അതെനിക്ക് വൻ  കുപ്രസിദ്ധി ആണ് നേടിത്തന്നത് അന്ന് മുതൽ എഴുതുന്നത് ഒരു വലിയ തെറ്റായി തന്നെ ഞാൻ കരുതി പോന്നു . പിന്നെ വര്ഷങ്ങളുടെ കുത്തൊഴുക്കിൽ ഞാൻ ഭർത്താവായി അച്ഛനായി മുത്തച്ഛനായി ജീവിതത്തിന്റെ സുഖമുള്ള എല്ലാ കയ്പ്പ്നീരും അനുഭവിച്ചറിഞ്ഞു കൂടെയുള്ളവരുടെ ആഗ്രഹങ്ങൾ എല്ലാം നിറവെറ്റി കൊടുത്തു .അല്ലേലും ഒരു പുരുഷന്റെ ജീവിതം അതിനുവേണ്ടി മാത്രമുള്ളതാണല്ലോ !!.. ശരീരത്തിലും മനസ്സിലും മാറ്റങ്ങൾ സംഭവിച്ചു എല്ലാ ഭാരങ്ങളും ഇറക്കി വെച്ചു ഇനി എനിക്കെഴുതണം ഞാനാരാണെന്ന് നാലുപേർ അറിയണം . സർപ്പ കഥകൾ കേട്ട കുഞ്ഞുങ്ങൾ പേടിക്കുന്നത് പോലെ നാട്ടുകാർ എന്റെ പേര് കേട്ട് പേടിക്കണം , വീര പുരുഷനെ കാണുന്നത് പോലെ വീട്ടുകാർ എന്നെ ബഹുമാനിക്കണം

അങ്ങനെ അയാളുടെ ചിന്തകൾ അങ്ങനെ കാട് കയറിത്തുടങ്ങി . ഒന്നില നിന്ന് ഒന്നിലേക്ക് പടരുന്ന മുന്തിരി വള്ളി പോലെ അതങ്ങനെ പടർന്നു പന്തലിക്കാൻ തുടങ്ങി . പഴുക്കാത്ത മുന്തിരിങ്ങയുടെ പുളിപ്പ് പോലെ "വിഷയം" അയാളുടെ മുന്നിൽ വന്നു പെട്ടപ്പോൾ അയാൾ നടുങ്ങി . അയാളുടെ ചിന്ത പിന്നെ വിഷയ ദാരിദ്ര്യത്തെ കുറിച്ചായി . എന്തെഴുതും എങ്ങനെ എഴുതും ? ??????? . അയാള്ക്ക് അറിയാവുന്ന എല്ലാ വിഷയങ്ങളിലും പ്രതിഭയുള്ള എഴുത്തുകാർ തന്റേതായ വ്യക്തിമുദ്ര പതിപ്പിച് കഴിഞ്ഞിരുന്നു  ബാല്യം കൌമാരം പ്രണയം അങ്ങനെ ഏല്ലാം എല്ലാം എഴുതാനൊരു വിഷയം കിട്ടാതെ അയാള് അലഞ്ഞു

43 comments:

 1. സുഹൃത്തെ ഒരു വിത്യസ്തതക്ക് വേണ്ടി ഞാൻ നിങ്ങളെ കഥാനായകൻറെ സുഹൃത്താക്കുന്നു .നിങ്ങൾക്ക് ഒരു വിഷയം നിര്ടെഷിക്കാം .. ഇതിന്റെ രണ്ടാം ഭാഗം നിങ്ങളുടെ നിർദേശങ്ങൾക്കനുസരിച് തയ്യാറാക്കും

  ReplyDelete
 2. എന്താണ് ഭായ്!! ഒന്നും മനസിലാകുന്നില്ലല്ലോ.. ആരാ ഈ അപരിചിതന്‍ ??

  ReplyDelete
  Replies
  1. ഞാനല്ലാ .. അപരിചിതനെ എങ്ങനെ ഞാനറിയും ങേ

   Delete
 3. പിന്നീട് അയാളുടെ ചിന്തകള്‍ എത്തിയത് ബ്ലോഗ്‌ എഴുതിയ കാലത്തേക്കായിരുന്നു. അന്ന് തലയും വാലുമില്ലാതെ ഒരു പോസ്റ്റ്‌ ഇട്ടതില്‍ നിന്നുമായിരുന്നു അയാളുടെ അസുഖത്തിന്റെ തുടക്കം നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. ആ അസുഖം മൂര്‍ച്ചിച്ചപ്പോള്‍ ആണല്ലോ അയാളുടെ തലയില്‍ നെല്ലിക്കവെള്ളം കൊണ്ട് ധാര ചെയ്യേണ്ടി വന്നത്. അന്നങ്ങനെ ചെയ്യാന്‍ വന്ന വൈദ്യനെ തെറി വിളിച്ചു എങ്കിലും വൈദ്യന്‍ 'താന്‍ പിടിച്ച പോത്തിന് രണ്ടു കൊംബ്' എന്ന് പറഞ്ഞ് നെല്ലിക്കാ തളം ചെയ്തേ തീരൂ എന്ന് നിഷ്കര്‍ഷിച്ചതും, ആദ്യം വിസമ്മതിച്ചു എങ്കിലും ബ്ലോഗ്‌ എഴുതിയിരുന്ന എല്ലാവരും കൂടി പിടിച്ചു കൊണ്ട് പോയി നെല്ലിക്കാ തളം ചെയ്തത് ഇപ്പോള്‍ നന്നായി എന്ന് അയാള്‍ക്ക് തോന്നി !! കാരണം അതുകൊണ്ടാണല്ലോ ഇന്ന് നട്ടപ്പിരാന്തിന് കുറച്ചെങ്കിലും കുറവ് വന്നത്. അയാളുടെ മനസ്സ് ആ വൈദ്യനെ ഒന്ന് കാണാന്‍ കൊതിച്ചു. ആരോടെങ്കിലും ഫോണ്‍ ചെയ്ത് ചോദിച്ചാലോ എന്ന് കരുതി അയാള്‍ ഫോണ്‍ എടുക്കാന്‍ കൈ നീട്ടിയപ്പോള്‍ ടി വിയുടെ റിമോര്‍ട്ട് കൈ തട്ടി വീണു. റിമോട്ട് വീണ ആഘാതത്തില്‍ ചാനല്‍ മാറി. സി എന്‍ എന്‍ ചാനല്‍ സ്ക്രീനിലേക്ക് വന്നു. ആ ചാനലില്‍ എന്തോ അവാര്‍ഡ് ഫങ്ഷന്‍ നടക്കുകയാണ്. പെട്ടന്ന് ഒരാളുടെ മുഖം സ്ക്രീനില്‍ മിന്നി മറഞ്ഞു. എവിടെയോ കണ്ട പരിചയം. അതെ അയാള്‍ തന്നെയാണ് അത്. താന്‍ കാണാന്‍ ആഗ്രഹിച്ച, നെല്ലിക്കാ തളം കൊണ്ട് തന്നെ ചികിത്സിച്ച ആ വൈദ്യന്‍ തന്നെ. അയാള്‍ വീണ്ടും സ്ക്രീനിലേക്ക് സൂക്ഷിച്ചു നോക്കി. നോബല്‍ അവര്‍ഡ് പ്രഖ്യാപനം ആണ് നടക്കുന്നത്. അവതാരകന്‍ പറയുന്നു - ദി ബെസ്റ്റ് ലിങ്കര്‍ അവാര്‍ഡ്‌ ഗോസ് ടു.... വേദി ഒരു നിമിഷം മൌനമായി, പലരെയും സ്ക്രീനില്‍ കാണിക്കുന്നു... ആക്ഷാംക്ഷ അവസാനിപ്പിച്ചു കൊണ്ട് അവതാരകന്‍ ആ പേര് പറഞ്ഞു...ദി ബെസ്റ്റ് ലിങ്കര്‍ അവാര്‍ഡ് ഗോസ് ടു അബസ്വരന്‍ വൈദ്യര്‍ ഫ്രം ഇന്ത്യ. ആകെ കയ്യടി, ആളുകള്‍ ചീഞ്ഞ കോഴിമുട്ട കൊണ്ട് സന്തോഷം പ്രകടിപ്പിക്കുന്നു. അപ്പോഴേക്ക് അവാര്‍ഡ് ജേതാവ് വടിയും കുത്തി കയ്യില്‍ കുറെ ലിങ്കുകളുമായി സ്റെജിലെക്ക് കയറി. അപ്പോഴാണ്‌ അയാള്‍ പഴയ കാലത്തേക്ക് ഒന്നുകൂടി ചെന്നത്. താന്‍ മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ ഗമണ്ടന്‍ ആയി നടന്നിരുന്ന കാലം അയാളുടെ മനസ്സില്‍ വീണ്ടും മിന്നി തിളങ്ങി...
  നല്ല സമയത്ത് കുറച്ച് ലിങ്ക് എരിഞ്ഞിരുന്നെങ്കില്‍ തനിക്കും അവാര്‍ഡ്‌ കിട്ടുമായിരുന്നില്ലേ എന്ന അയാള്‍ ചിന്തിച്ചു.!! ആ ചിന്ത വേദനയും നിരാശാ ബോധവുമായി മാറാന്‍ കൂടുതല്‍ സമയം വേണ്ടി വന്നില്ല... അയാള്‍ കുപ്പി തുറന്നു ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിച്ചു :P

  ReplyDelete
  Replies
  1. നല്ല ബെസ്റ്റ് ട്വിസ്റ്റ്‌ ഇഷ്ടായി..... ട്ടാ :)

   Delete
 4. ഇങ്ങള് എയുതിക്കൊളി..ബായിക്കാന്‍ എല്ലാരുണ്ടാകും ....!

  ReplyDelete
  Replies
  1. രണ്ടാം ഭാഗം ഉടൻ തന്നെ എഴുതും .. നന്ദി നിസാറിക്കാ വായനക്ക്

   Delete
 5. രണ്ടാം ഭാഗവും സ്വയം എഴുതൂ അല്ലാതെ നിവൃത്തിയില്ല സുഹൃത്തേ

  ReplyDelete
  Replies
  1. രണ്ടാം ഭാഗം ഉടൻ തന്നെ എഴുതും .. നന്ദി വായനക്ക് നിതീഷ് ഭായ്

   Delete
 6. രണ്ടാം ഭാഗം എപ്പോള്‍? ആര്? എങ്ങനെ?

  ReplyDelete
  Replies
  1. ഞാൻ തന്നെ .. ഇന്നോ നാളെയോ .. അജിതെട്ടാ ഒരു പാട് നന്ദി വീണ്ടും വന്നതിനു

   Delete
 7. നിനക്കൊള്ളത് ഫോണ്‍ വിളിച്ചു തരാട്ടാ..,

  അവന്‍റെ ഒലക്കമ്മലെ വെറൈറ്റി...

  ഓട്രാ അന്‍റെ പോസ്റ്റും കൊണ്ട്....

  ReplyDelete
  Replies
  1. അന്റെ പ്രണയ കഥക്ക് ഉള്ളത് ഞമ്മളും തരാം ട്ടോ

   Delete
 8. പ്രണയമാണ് എനിക്കു ഇഷ്ട്ടപെട്ട ടോപ്പിക് , ഞാന്‍ അതിനെപറ്റി എഴുത്തുന്നത് കൊണ്ട് പലരും വിചാരിക്കും ഞാന്‍ അവരുടെ ബാല്യകാലസഖിയാണെന്ന് , ഇന്‍ബോക്സില്‍ വരുന്ന മെസേജുകള്‍ക്കും കുറവില്ല . വിഷയ ദാരിദ്രം തൊട്ടുതിണ്ടാറില്ല ..
  അല്ലാ , നമ്മുടെ തമ്പുരാട്ടി കുട്ടി തന്നെ ആകാലോ വിഷയം ..

  ReplyDelete
  Replies
  1. പ്രണയം നല്ല ഒരു പ്രമേയം തന്നെ ആണ് തമ്പുരാട്ടി കുട്ടിയ അങ്ങനെ വിടാൻ ഉദ്ധേഷിചിട്ടില്ലാ .. കാത്തിരുന്നു കാണൂ

   Delete
 9. ങ്ങള് ഭയങ്കര സംഭവാ ലേ...? എങ്ങനെ കഴിയുന്നു ഇങ്ങനൊക്കെ എഴുതാന്‍...? ഫയങ്കരന്‍ തന്നെ... :)

  ReplyDelete
  Replies
  1. അയ്യടാ ഇങ്ങളുടെ ഏഴയലത് നില്ക്കാൻ പോലും എഴുത്തിന്റെ കാര്യത്തില ഞമ്മക്ക് യോഗ്യത ഇല്ലല്ലോ ഭായ് .....തട്ടി മുട്ടി ഇങ്ങനെ എഴുതി പോട്ടെ ഈ പാവം

   Delete
 10. വിഷയം തേടി വരും ഒരെണ്ണം..അതാണ് വിധി...............ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി അനീഷ്‌ ഭായ്

   Delete
 11. നീ തന്നെ ബാക്കി എഴുതൂ,,,,എന്നിട്ടൊരു നോവല്‍ ആക്കൂ,,,,

  ReplyDelete
  Replies
  1. അതിനുള്ള ഒരെളിയ ശ്രമമാണ് .. നടക്കുമോ എന്നറിയില്ലാ

   Delete
 12. എഴുതന്‍ വിഷയം കിട്ടാതെ വൃദ്ധന്‍ മനസിക്ക അസ്വസ്ഥത പ്രകടപ്പികാന്‍ തുടങ്ങി. അങ്ങനെ അദേഹത്തിന്റെ മനസ്സിലേക്ക് ബ്ലോഗ്‌ എഴുതിയാലോ ബ്ലോഗ്‌ലുടെ നല്ല ഒരു വിഷയം കിട്ടിയാലോ ഏന്നു കരുതി അദേഹം ഇമൈല്‍ ഐഡി ഉണ്ടാക്കി കമ്പ്യൂട്ടര്‍ന്‍റെ മുന്നില്‍ ഇരിക്കുബോയാണ് പേരകുട്ടി വന്നു പറയുന്നത് grandpaa എനിക്ക് ഗെയിം കള്ളികാനുള്ള സമയം ഇതാണ്. അവന്റെ കളി കഴിയുനത് വരെ കാത്തിരുന്നു അപ്പോയെക്കും മരുമക്കള്‍ വന്നു പറഞ്ഞു എന്‍റെ ഫബിയില്‍ സ്റ്റാറ്റസ് ഉണ്ടോ ഏന്നു നോക്കട്ടെ. അദ്ദേഹത്തിന്റെ വിട്ടിലെ കമ്പ്യൂട്ടര്‍ ഓഫ്‌ ആക്കുന്ന സമയമില്ല ഏലാവരും അതിനു മുന്നില്‍ തന്നെ. പാവം വൃദ്ധന്‍ അങ്ങനെ ബ്ലോഗ്‌ എഴുത്തും നടന്നില്ല. ആയിടക്കാണ്‌ അദേഹത്തിന്റെ മുത്താമക്കന്‍ ആപ്പിള്‍ന്‍റെ ഫോണ്‍ കൊടന്നു കൊടുക്കുന്നത് അത് എങ്ങനെ ഉപയോഗിക്കണം അറിയാതെ അയാള്‍ വിഷമിച്ചു പേരകുട്ടിയോട് ചോദിച്ചു.. പെരകുട്ടിയുടെ പരിഹാസം ഇങ്ങനെ ആയിര്‍ന്നു ടച്ച്‌ ഫോണ്‍ യുസ് ചെയ്യാന്‍ അറിയാതെ മുത്തചാന്‍ എങ്ങനെ പ്ലസ്‌ടു പാസായത്. വൃദ്ധന്‍ അകെ തളര്‍ന്നു പോയി. മാനസികമായി അദ്ദേഹ എന്തോകെയോ അക്രമം ചെയത് തുടങ്ങി. അപ്പോയാണ് അദ്ദേഹത്തിന്‍റെ നാട്ടില്‍ അരവിന്ദ് കേജ്രിവല്‍ വരുന്നത്. വിട്ടുകാര്‍ കാണാതെ വൃദ്ധന്‍ പുറത്തേക്കുഇറങ്ങി പൊതുയോഗം നടക്കുന്ന അവിടെ എത്തി അരവിന്ദ് കേജ്രിവല്‍ന്‍റെ നേരെ ചെരിപ്പ് എരിഞ്ഞു. അങ്ങനെ വൃദ്ധന്‍ പ്രശസ്തന്‍ആയി

  ReplyDelete
  Replies
  1. ഷഫ്ന പറഞ്ഞത് വളരെ അര്തവത്തായ കാര്യം തന്നെ ആണ് ,,, അന്തമില്ലാത്ത ചില ന്യൂ generation പയ്യന്മാര്ക്ക് കുടുംബ ബന്ധങ്ങളുടെയും എഴുത്തിന്റെയും വില അറിയില്ലാ .. പക്ഷെ അവസാനം കേജ്രിവാലിനെ തന്നെ ചെരുപ്പ് കൊണ്ട് എറിയണം എന്നെന്താ ഇത്ര നിര്ബന്ധം

   Delete
 13. ങ്ങളൊക്കെ തമ്പുരാട്ടി കുട്ടികളെ മാത്രമേ പ്രേമിക്കുള്ളൂ? ;)

  ReplyDelete
  Replies
  1. അതിനെ എഴുത്തിൽ മാര്കെറ്റ് ഉള്ളൂ :)

   Delete
 14. കുറച്ചു കൂടി അലയു അപ്പോള്‍ കിട്ടും,,,,,,,,

  ReplyDelete
  Replies
  1. ഇന്ന് വയ്കുന്നേരം അലച്ചിൽ നിരത്തി രണ്ടാം ഭാഗം റെഡി ആക്കും നന്ദി സാജാൻ ഭായ് വന്നതിനു .. വായനക്ക്

   Delete
 15. രണ്ടാം ഭാഗം റെഡിയാക്കി എന്നറിഞ്ഞതിൽ സന്തോഷം. വേഗം കൊണ്ടുവാ..വ്യക്തിമുദ്ര പതിപ്പിച്ചിട്ടെ ഇനി ഞങ്ങൾ അന്നെ ഇബിടുന്നു ബിടൂ..!! : )

  ReplyDelete
  Replies
  1. വ്യക്തിമുദ്ര പതിപ്പിച്ചിട്ടെ ഇനി ഞങ്ങൾ അന്നെ ഇബിടുന്നു ബിടൂ..!! : )////// ങേ അപ്പൊ എനിക്ക് മൊചനമെ ഇല്ലേ ...:)

   Delete
 16. മുഖംമൂടിക്കാരാ ഇതെങ്ങനെ എനിക്ക് മിസ്സ്‌ ആയി? ബൂര്‍ഷ്വാ യെയും ആര്‍ഷയെയും ഒരുമിച്ചു വിളിചിരുന്ണേല്‍ ആദ്യമേ വന്നു വായിച്ചെനെ ;). അപ്പൊ രണ്ടാം ഭാഗം പോരട്ടെ - നമ്മുക്ക് ഇച്ചങ്ങായീനെ അന്ന് മുതലേ ഉള്ള ഒരു മൂക സാക്ഷി ആക്കിയാലോ?

  ReplyDelete
  Replies
  1. ബൂര്ഷ ആര്ഷ ചേച്ചി നല്ല combination തന്നെ ... മൂക സാക്ഷിയെ ഉടൻ പരിഗണിക്കാം ...നാളെ രണ്ടാം ഭാഗം ഇറക്കട്ടെ ...

   Delete
 17. ചിന്താദഹനം.. ഒന്നാം ഭാഗം ദഹിച്ചു.. അടുത്തത് വരട്ടെ,..

  ReplyDelete
  Replies
  1. നന്ദി മനോജേട്ടാ ... രണ്ടാം ഭാഗം ഉടൻ വരും

   Delete
 18. ആദ്യമായാണ് ഇവിടെ ....അപരിചിതന്റെ ചിന്താ ദഹനത്തിന്റെ തുടക്കം കൊള്ളാം...
  പണി തീരാത്ത വീടിന്റെ മുറ്റത്ത് നിന്നും പ്രതീക്ഷയോടെ സസ്നേഹം.......... :)

  ReplyDelete
  Replies
  1. നന്ദി ഷലീർ ഭായ് വായനക്ക് .. എന്നെ പോലുള്ള കുഞ്ഞു ബ്ലോഗ്ഗർ മാർ എഴുതി തുടങ്ങുന്നേ ഉള്ളൂ

   Delete
 19. ഇത്തിരി വൈകി എങ്കിലും ഞാന്‍ വന്നൂ ട്ടോ? വൈദ്യരെ തന്നെ പിടിക്കുന്നത ബുദ്ധി..ഒനാകുമ്പോ ഇങ്ങനെ ടൈപ്പി ടൈപ്പി നല്ല തയക്കവും പയക്കവും ഉണ്ട്..ഇതില്‍ തന്നെ എഴുതി മറിച്ചത് കണ്ടില്ലേ? രണ്ടാം ഭാഗവും ജ്ജ് എയുതൂ കോയാ ഞമ്മള്‍ ഉണ്ട് കൂടെ.. പിന്നെ എന്റെയും അന്റെയും ഉറ്റ തോഴന്‍ പിള്ളേച്ചനും..പിന്നെ അക്ഷര തെറ്റ് കുറച്ചില്ലേ ചിലര്‍ വിടൂല്ല ട്ടോ പറഞ്ഞേക്കാം !

  ReplyDelete
  Replies
  1. അൻവരിക്കാ ഒരുപാട് നന്ദി ഈ സ്നേഹത്തിനു .. പിള്ള കൊച്ചേട്ടൻ എന്നാ ഞാനിപ്പോ മൂപ്പരെ വിളിക്കുന്നത്

   Delete
 20. ഒരെഴുത്തുകാരനുണ്ടായിരിക്കേണ്ടത് ഭാവനയാണ് - അത് ബാസിലിന് അത്യാവശ്യം ഉണ്ടെന്ന് മനസ്സിലാക്കുന്നു. മറ്റുള്ളവരുടെ ഭാവനകളെ കടം കൊള്ളാതെ സ്വന്തം ആശയങ്ങൾ കഥയായും മറ്റു രചനകളായും പടർന്ന് പന്തലിക്കട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
  Replies
  1. നന്ദി മോഹ്യുക്കാ

   Delete
 21. എല്ലാ അലച്ചിലുകള്‍ക്കും ഒടുവില്‍ ഒരു വിശ്രമം കാണുമല്ലോ?. അപ്പോള്‍ വഴിയില്‍ കണ്ട ചില കാഴ്ച്ചകളൊക്കെ തികട്ടി വരും തെളിമയോടെ...

  ReplyDelete
  Replies
  1. എഴുതുന്നതിലെ തെളിമ നഷ്ടപ്പെടുന്നതാണ് ഇന്നത്തെ ചിന്താവിഷയം

   Delete
 22. ചിന്താദാഹം മടി പിടിച്ച ചിന്തകളില്‍ നിന്നു ഉത്ഭവിക്കുന്നതാണ് !
  കണ്ണടച്ച് ചുറ്റുമോന്നും കാണുന്നില്ലെന്ന അയാളുടെ വിലാപം , കഷ്ടമാണ് !!

  വീണ്ടും അയാള്‍ യാത്രകള്‍ നടത്തട്ടെ...ജീവിതത്തിലൂടെ ...ആ കാഴ്ചകള്‍ അയാള്‍ പകര്‍ത്തട്ടെ !

  ReplyDelete
  Replies
  1. ആ കാഴ്ച പകർത്താനുള്ള ഉൾക്കാഴ്ച എന്നിൽ നഷ്ടപ്പെട്ടിരിക്കുന്നു

   Delete